Monday, July 8, 2024
spot_imgspot_img
HomeNewsInternationalഇസ്രയേല്‍-ഹമാസ് യുദ്ധം; ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ ; മരണസംഘ്യ 9500 കടന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ ; മരണസംഘ്യ 9500 കടന്നു

ഗാസ : ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയും.

യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രി ഉണ്ടായത് .
ഇസ്രയേല്‍ സേന ഗാസയുടെ തീരപ്രദേശത്ത് എത്തി. അമേരിക്കയുടെ ഭാഗത്ത് നിന്നും വെടി നിര്‍ത്താനായി ശ്രമം തുടരുന്നു . സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ,സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി. ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കിൽ. ലബനോനെതിരെ യുദ്ധം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറാണെന്നും വ്യക്തമാക്കി
ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ലബനോനില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. മിസൈല്‍ കാറിന് നേരെ തൊടുക്കുകയും സാധാരണക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട നാലായിരത്തില്‍ അധികം പേരും കുട്ടികളാണ് എന്നാൽ ഇപ്പോൾ മരണ സംഖ്യ 9770 ആയി ഉയര്‍ന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments