Thursday, May 2, 2024
spot_imgspot_img
HomeNewsIndiaഇനി ഐപിഎൽ ആരവം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിന് ഇന്നു ചെന്നൈയിൽ തുടക്കം; ചെന്നൈ...

ഇനി ഐപിഎൽ ആരവം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിന് ഇന്നു ചെന്നൈയിൽ തുടക്കം; ചെന്നൈ സൂപ്പർ കിങ്സ്മും റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് ഏറ്റ് മുട്ടും.

ചെന്നൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി രണ്ടു മാസക്കാലം ആവേശകരമായ കളിയുടെയും പൂരത്തിൻ്റെയും നാളുകളാണ്.ഇന്ന് രാത്രി എട്ടുമണിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ പതിനേഴാം ഐപിഎൽ സീസണിന് തിരിതെളിയുക.ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തി ലാണ് അദ്യ മത്സരം.

ഉദ്ഘാടനം ചടങ്ങുകൾ ഇന്ന് വൈകിട്ട് 6.30 യോടെ തുടയിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ പങ്കെടുത്തു. കൂടാതെ ഗായകനും സംഗീതസംവിധായകനുമായ എ.ആർ. റഹ്മാനും സാനിദ്ധ്യം അറിയിച്ചു.ധോണിയുടെ ക്രിക്കറ്റ് ലോകത്തിൽ നിന്നുള്ള പടിയിറക്കവും ഋഷഭ് പന്തിന്റെ തിരിച്ചുവരവും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും ഒക്കെയായി സീസണ്‍ കൊഴുക്കുമെന്നു ഉറപ്പാണ്.

പത്തു ടീമുകളാണ് ഏറ്റുമുട്ടുന്നത്.വനിതാ പ്രീമിയര്‍ ലീഗില്‍ ആർസിബി വനിതാ ടീം ഈ സീസണില്‍ കിരീടം നേടിയിരുന്നു. വനിതാ ഐപിഎൽ ക്ലബിന്റെ 16 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ ടീം വിജയിക്കുന്നത്.

മെയ് 26 നാണ് ഫൈനൽ മത്സരം നടക്കുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments