തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹര്യത്തിൽ വീണ്ടും കടമെടുക്കനൊരുങ്ങി കേരളം. കടമെടുക്കാൻ കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചു കഴിഞ്ഞു.സംസ്ഥാനം 4866 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനായുള്ള ലേലം ഈ മാസം 26ന് നടക്കും.
സുപ്രിംകോടതി നിർദേശിച്ച പ്രകാരം അനുവദിച്ച തുകയായ 13,068 കോടിയില്‍ നിന്നും ബാക്കി അവശേഷിച്ച തുകയാണ് 4866 കോടി രൂപ.വികസനാവശ്യങ്ങള്‍ക്കും വർഷാവസാനത്തെ ചെലവുകള്‍ക്കുമായിരുക്കും ഈ തുക ഉപയോഗിക്കുക.
മാർച്ച് മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കാൻ ധവകുപ്പ് നിർദേശം നല്‍കി കഴിഞ്ഞു.സംസ്ഥാനങ്ങള്‍ക്ക് പൊതുവിപണിയിൽ നിന്നും വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ അവസാനത്തെ ലേലം കൂടിയാണിത്.