Monday, July 8, 2024
spot_imgspot_img
HomeNewsIndiaഗ്രാജ്വേറ്റ് റൂട്ട് വിസയിൽ മാറ്റങ്ങൾ കൊണ്ടു വരരുതെന്ന് ഋഷി സുനക്കിനോട് അഭ്യർത്ഥനയുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

ഗ്രാജ്വേറ്റ് റൂട്ട് വിസയിൽ മാറ്റങ്ങൾ കൊണ്ടു വരരുതെന്ന് ഋഷി സുനക്കിനോട് അഭ്യർത്ഥനയുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

ലണ്ടൻ: ബിരുദാനന്തര ബിരുദ പഠനത്തിന് ഗ്രാജ്വേറ്റ് റൂട്ട് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ സർക്കാരിന് നിവേദനം നൽകുന്നു. യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും പ്രതിനിധി സംഘടനയായ നാഷണൽ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ആൻഡ് ഗ്രാജുവേറ്റ്സ് യൂണിയൻ യുകെ (NISAU UK) ഗ്രാജ്വേറ്റ് വിസ സ്കീം നിലനിർത്താൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനോട് ആവശ്യപ്പെട്ടു.

2025 ജനുവരിയിൽ നടക്കാനിരിക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ ഇമിഗ്രേഷൻ ഒരു പ്രധാന വിഷയമായിരിക്കുന്ന സമയത്താണ് ഗ്രാജ്വേറ്റ് വിസക്ക് വേണ്ടി ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള അഭ്യർത്ഥന. ഗ്രാജ്വേറ്റ് റൂട്ട് വിസയിൽ മാറ്റങ്ങളൊന്നും വരുത്തരുത് എന്നാണ് NISAU യുകെയുടെ ആവശ്യം.2021 ജൂലൈയിൽ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ, തൊഴിൽ പരിചയം നേടുന്നതിന്, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷം അന്താരാഷ്ട്ര ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് യുകെയിൽ തുടരാൻ അനുമതി ലഭിച്ചിരുന്നു.

അന്തർദേശീയ വിദ്യാർത്ഥികൾക്കുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുകെയുടെ ആകർഷണം നിലനിർത്തുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയെയും യുകെ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നതിനും ഈ നയങ്ങൾ അത്യന്താപേക്ഷിതമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments