Monday, July 8, 2024
spot_imgspot_img
HomeNewsIndiaടി 20 ലോകകപ്പ് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ടി 20 ലോകകപ്പ് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

2024-ലെ ടി20 ലോകകപ്പ് വലിയ വിജയത്തോടെയാണ് ഇന്ത്യ തുടങ്ങുന്നത്. ന്യൂയോർക്കിലെ നസാവു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് അയർലൻഡിനെ പരാജയപ്പെടുത്തി. അയർലൻഡ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 12.2 ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽമറികടന്നു

ലോകകപ്പിൽ അട്ടിമറികള്‍ക്ക് പേരുകേട്ട ടീമായ അയർലൻഡിനെതിരായ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്ലൂ ആർമിക്ക് ഒന്നും അത്ര നിസ്സാരമായി കാണാനാകുന്നത് അല്ലായിരുന്നു. ന്യൂയോർക്ക് പിച്ചിൻ്റെ
പ്രവചനാതീതമായ സ്വഭാവം മറ്റൊരു പ്രധാന പ്രശ്നനായിരുന്നു. ബംഗ്ലാദേശിനെതിരെ ഇതേ ഗ്രൗണ്ടിൽ സന്നാഹ മത്സരത്തിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസവും ഇന്ത്യക്ക് നേട്ടമായിരുന്നു.

ബംഗ്ലാദേശിനെതിരെ ബൗളർമാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. ഈയിടെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിലും ബൗളർമാരുടെ ആധിപത്യം പ്രകടമായിരുന്നു.

ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ ടി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ ബൗളിംഗിനെ ചെറുക്കാൻ അയർലൻഡിന് കഴിഞ്ഞില്ല. 16 ഓവറിൽ 96 റൺസ് അയർലൻഡ് മടങ്ങി. മല്‍സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിനാണ് വിജയിച്ചത്. അയര്‍ലന്‍ഡ് 96 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്കായി 52 റണ്‍സ് നേടി.

ഇന്ത്യ – അയർലൻഡ് പ്ലേയർസ്

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments