Monday, July 8, 2024
spot_imgspot_img
HomeNewsകേരളത്തില്‍ 'യുഡിഎഫ്-17 എല്‍ഡിഎഫ്-1 ബിജെപി-2' സീറ്റ് നില ഉറയ്ക്കുമോ;തരൂരിനെ തള്ളി ബിജെപി തലസ്ഥാനവും എടുക്കുമോ?

കേരളത്തില്‍ ‘യുഡിഎഫ്-17 എല്‍ഡിഎഫ്-1 ബിജെപി-2’ സീറ്റ് നില ഉറയ്ക്കുമോ;തരൂരിനെ തള്ളി ബിജെപി തലസ്ഥാനവും എടുക്കുമോ?

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ്-17 എല്‍ഡിഎഫ്-1 ബിജെപി-2 എന്ന രീതിയില്‍ സീറ്റ് നില ഉറയ്ക്കുന്നു.In Kerala UDF-17 LDF-1 BJP-2

തിരുവനന്തപുരത്ത് ശശി തരൂരും രാജീവ്‌ ചന്ദ്രശേഖറും ഒപ്പത്തിനൊപ്പം ലീഡ് നില മാറ്റി മറിച്ചുള്ള മുന്നേറ്റത്തിലായിരുന്നു.ഇപ്പോള്‍ രാജീവ്‌ ചന്ദ്രശേഖര്‍ ലീഡ് 5000 ത്തിലെത്തുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി തുടക്കം മുതല്‍ വിജയം ഉറപ്പിച്ചിരുന്നു.

എതിർസ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി രാഹുൽ ഗാന്ധി മുന്നേറുകയാണ് വയനാട്ടില്‍. രാഹുല്‍ ഗാന്ധി- 70012,ആനി രാജ- 44608,സുരേന്ദ്രൻ- 28436. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ ലീഡ് പതിനാറായിരം കടന്നു. അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. 

വടകരയില്‍ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍‌ ലീഡ് ചെയ്യുമ്ബോള്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണി ലീഡ് ചെയ്യുന്നു. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജ് ലീഡ് ചെയ്യുന്നു.

ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ കെ സുധാകരൻ മുന്നിലാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്.

കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു.

പാലക്കാട്  വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മുന്നിലാണ്. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിലാണ്.  

തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു.

കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട്  നിൽക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments