Monday, July 8, 2024
spot_imgspot_img
HomeNewsInternationalബ്രിട്ടനിൽ ഋഷി സുനാക് സർക്കാരിന്റെ റുവാണ്ട നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് റോബർട്ട് ജെൻറിക്ക്, ഇമിഗ്രേഷൻ മന്ത്രി സ്ഥാനം...

ബ്രിട്ടനിൽ ഋഷി സുനാക് സർക്കാരിന്റെ റുവാണ്ട നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് റോബർട്ട് ജെൻറിക്ക്, ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു

കുടിയേറ്റക്കാരെ സംബന്ധിച്ച് ബ്രിട്ടനിൽ ഋഷി സുനാക് സർക്കാരിന്റെ റുവാണ്ട നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് റോബർട്ട് ജെൻറിക്ക്, ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു.നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ആരോപിച്ചാണ് രാജിവച്ചത്.In Britain, Robert Jenrick resigned as Immigration Minister .

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് ബ്രിട്ടനിൽ നിന്നും കുടിയേറ്റക്കാരെ അയക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ നിയമനിർമ്മാണം മൂലം മധ്യ ആഫ്രിക്കയിലേക്ക് അഭയാർഥികളെ അയ്ക്കുന്നത് തടയാൻ രാജ്യാന്തര നിയമങ്ങളെ മറികടക്കാൻ സർക്കാരിനെ അനുവദിക്കുന്നില്ലെന്ന സത്യം വ്യക്തമായത്തോടെ ആണ് റോബർട്ട് ജെൻറിക്ക് രാജി വെച്ചത്. നിയമപരമായ വെല്ലുവിളികൾ,റുവാണ്ട പദ്ധതി ദുർബലപ്പെടുത്തുവാൻ വേണ്ടി ശക്തമായ രീതിയിൽ പ്രതികരിക്കണം എന്നത് ആവശ്യമാണെന്ന് റോബർട്ട് ജെൻറിക്ക് പറഞ്ഞു.

ഇമിഗ്രേഷൻ മന്ത്രി രാജിവെച്ചത്, പ്രധാനമന്ത്രി ഋഷി സുനാക് റുവാണ്ട കുടിയേറ്റ ബിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം. ഇതിനെ തുടർന്ന് സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിലൂടെ നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന നിയമനിർമ്മാണം പാസാക്കുവാൻ തനിക്ക് സാധിക്കില്ലെന്ന് റോബർട്ട് ജെൻറിക്ക് വ്യക്തമാക്കി.

ബ്രിട്ടന് ഒറ്റയ്ക്ക് രാജ്യാന്തര നിയമങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന നിലയിലേക്ക് കുടിയേറ്റ നിയമനിർമ്മാണം കൊണ്ടുവരണമെന്ന ആവശ്യമാണ് ഭരണകക്ഷിയിലെ തന്നെ വലതുപക്ഷവാദികൾ ആവശ്യപ്പെടുന്നത്. റോബർട്ട് ജെൻറിക്കിനും ഇതേ അഭിപ്രായം ആണ് ഉണ്ടായിരുന്നത് .

സാഹചര്യങ്ങളെ സംബന്ധിച്ചുള്ള തെറ്റിധാരണ മൂലവുമാണ് റോബർട്ട് ജെൻറിക്കിന്റെ രാജി എന്നും അത് തീർത്തും നിരാശാജനകമാണെന്നും പ്രധാനമന്ത്രി ഋഷി സുനാക് പ്രതികരിച്ചു.കോടതികളെ മുഴുവൻ ഒഴിവാക്കി തികച്ചും സ്വതന്ത്രമായ നിയമനിർമ്മാണം നടത്തുകയാണെങ്കിൽ റുവാണ്ട പദ്ധതി തകരാറിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടൻ രാജ്യാന്തര നിയമനിർമാണങ്ങളെ ലംഘിച്ച് നടത്തുന്ന ഒരു നിയമനിർമ്മാണവും അംഗീകരിക്കില്ലെന്ന് റുവാണ്ടൻ സർക്കാരും പറഞ്ഞു. നിയമപരമായ വെല്ലുവിളികൾ മൂലം ഇതുവരെയും പദ്ധതി പൂർണ്ണ തോതിൽ നടപ്പിലായിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments