Friday, July 5, 2024
spot_imgspot_img
HomeNewsIndiaമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വന്‍ തീപിടിത്തം; കത്തിനശിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് ;...

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വന്‍ തീപിടിത്തം; കത്തിനശിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് ; കാരണം അവ്യക്തം

ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാലിലെ അതീവ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപത്തുള്ള വീടിനാണ് തീപിടിച്ചത്.huge fire broke out in imphal high security region

അതേസമയം കനത്ത സുരക്ഷയ്ക്കിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം.

ഇതിന് സമീപമാണ് മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘ‍ർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വീടിന് തീപിടിക്കുന്നത്. മണിപ്പൂര്‍ സംഘര്‍ഷത്തേ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ കുടുംബം നാടുവിട്ടിരുന്നു. അതിനാല്‍ ഒരു വര്‍ഷത്തിലേറെയായി ആള്‍താമസമില്ലാതെ കിടക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments