Wednesday, July 3, 2024
spot_imgspot_img
HomeNewsInternationalശൈത്യവും മഞ്ഞുകാലവുമായി സ്‌കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും. മഞ്ഞും മഴയും മൈനസ് ഏഴ് ഡിഗ്രി താപനിലയിൽ വരുന്ന...

ശൈത്യവും മഞ്ഞുകാലവുമായി സ്‌കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും. മഞ്ഞും മഴയും മൈനസ് ഏഴ് ഡിഗ്രി താപനിലയിൽ വരുന്ന വീക്കെൻഡ്;മാര്‍ച്ച് ആദ്യത്തോടെ മഞ്ഞും തുടര്‍ന്ന് ശക്തമായ മഴയക്കും സാധ്യത

ബ്രിട്ടൺ: രാജ്യം വീണ്ടും ശൈത്യത്തിലേക്ക്, വരുന്ന ഫ്രൈഡേയോട് കൂടി ആർക്ടിക് വാതം ബ്രിട്ടൺ വളയുന്നതോടുകൂടി രാജ്യം വീണ്ടും തണുപ്പിലേക്ക് താപനില പലയിടത്തും മൈനസ് ഏഴ് ഡിഗ്രി വരെ താഴാൻ ഇടയുണ്ടന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മഴയും ചെറിയ തണുപ്പ് നിറഞ്ഞ ഫെബ്രുവരിയിൽ നിന്ന് പെട്ടന്നുള്ള ശൈത്യം അസ്ഥിരമായ കാലാവസ്ഥയിലേക്ക് നയിക്കും.മാര്‍ച്ച് ഒന്നോടെ മഞ്ഞും തുടര്‍ന്ന് ശക്തമായ മഴയക്കും സാധ്യത. മഴ മാഞ്ചസ്റ്റര്‍, ബര്‍മിംങാം, മിഡില്‍സ്ബറോ തുടങ്ങിയ സ്ഥലങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്റിലും. ഇതിനു പുറമേ സ്കോട്‌ലൻഡിലും വടക്കന്‍ ഇംഗ്ലണ്ടിലെയും നിരവധി ഇടങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകും.

ഡബ്ല്യൂ എക്സ് ചാര്‍ട്ടിന്റെ പ്രവചനം പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ മഞ്ഞുവീഴ്ച ആരംഭിക്കും. കടുത്ത തണുപ്പിനെതിരെ കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു. മഞ്ഞുവീഴ്ച്ചക്ക് പിനാലെയായി മഴയും എത്തുമെന്നാണ് സൂചന. പ്ലിമത്ത് മുതല്‍ കില്‍മെര്‍നോക്ക് വരെ ബ്രിട്ടീഷ് പശ്ചിമ തീര പ്രദേശങ്ങളിലും അതുപോലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ആയിരിക്കും മഴ പ്രധാനമായും ലഭിക്കുക. എന്നാല്‍, രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയില്ല. ഇവിടെ മഴ ലഭിക്കും. മദ്ധ്യ സ്‌കോട്ട്ലാന്‍ഡില്‍ താപനില മൈനസ് ഏഴ് ഡിഗ്രി വരെ എത്തുമ്പോള്‍ വടക്കന്‍ സ്‌കോട്ട്ലാന്‍ഡില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിക്കും മൈനസ് ഒന്ന് ഡിഗ്രിക്കും ഇടയിലായി തുടരും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പൂജ്യത്തിന് എത്താൻ സാധ്യത ഉണ്ടന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മാര്‍ച്ച് ഒന്‍പതിനും 10 നുമാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുകയും, മിക്ക ഭാഗങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുമെന്നും ഡബ്ല്യൂ എക്സ് ചാര്‍ട്ട് വക്താവ് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments