Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsപുറത്തോട്ട് പോകുമ്പോൾ കുടയെടുക്കാൻ മറക്കല്ലേ ; സംസ്ഥാനത്തെ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് : പുതുക്കിയ...

പുറത്തോട്ട് പോകുമ്പോൾ കുടയെടുക്കാൻ മറക്കല്ലേ ; സംസ്ഥാനത്തെ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് : പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. heavy rain allert in kerala news

ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുളള സാദ്ധ്യത കൂടുതലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ അതിശക്തമായ മഴ ഇവിടെ ലഭിക്കുമെന്നാണ് നിരീക്ഷണം.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മിതമായ ഇടത്തരം മഴ തുടരാൻ സാദ്ധ്യതയുണ്ട്. ഇന്നും നാളെയും തെക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്ന് തെക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കോമറിൻ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണിത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments