Thursday, May 16, 2024
spot_imgspot_img
HomeNRIGulfഗള്‍ഫില്‍ പെയ്യുന്നത് കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍...

ഗള്‍ഫില്‍ പെയ്യുന്നത് കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി, വിഡിയോ

തിരുവനന്തപുരം: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.Gulf receives heaviest rainfall in 75 years

യുഎയിലെ പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഫ്ലൈ ദുബായിയുടെയും എമിറൈറ്റ്സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്.

കൊച്ചി – ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയില്‍ പെയ്യുന്നത്. ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും മഴ ശക്തമാണ്. ശക്തമായ മഴയെ തുടർന്ന് വിമാനത്താവളങ്ങള്‍, വിവിധ മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയയിടങ്ങളില്‍ ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകള്‍ കുടുങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments