ലോക്സഭ തിരഞ്ഞെടുപ്പ് നിൽക്കവയെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കേറ്റ് നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ 14 പേർക്കും വിതരണം ചെയ്തത്.
രണ്ടാം മോദി സർക്കാരിൻ്റെ സമയത്ത് അതായത് 2019 ഡിസംബറിലാണ് സിഎഎ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കഴിഞ്ഞ മാര്‍ച്ച് 11നാണ് സിഐഎ നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വഴി അപേക്ഷിച്ച സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി എന്നിവർക്ക് പൗരത്വം നൽകുന്നതിനുള്ള ഭേദഗതിയാണ് സിഐഎ . 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.