Monday, July 8, 2024
spot_imgspot_img
HomeNewsKerala News'സംഘി ചാന്‍സലര്‍ വാപസ് ജാവോ';തനിക്കെതിരായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണം; നിര്‍ദ്ദേശം നല്‍കി...

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’;തനിക്കെതിരായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണം; നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കോഴിക്കോട്: തനിക്കെതിരായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍. governor of kerala instructing police to remove sfi banners from calicut university campus

എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കി. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി വന്നാണ് ഗവര്‍ണര്‍ ബാനറുകള്‍ നീക്കാന്‍ നിര്‍ദേശിച്ചത്.

‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’ എന്ന എസ്‌എഫ്‌ഐ ബാനറുകള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും എസ്‌എഫ്‌ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ അമ്ബതോളം ബാനറുകളും പോസ്റ്ററുകളുമാണ് കാമ്ബസിലുടനീളം എസ്‌എഫ്‌ഐ സ്ഥാപിച്ചിരുന്നത്.

ഇത്തരത്തിലുള്ള ബാനറുകളും പോസ്റ്ററുകളുമെല്ലാം ഉടന്‍ നീക്കം ചെയ്യാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നു. ജസ്റ്റിസ്‌ നരിമാന്‍റെ പരാമര്‍ശം ഇത് ശരിവയ്ക്കുന്നു. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്.

കേന്ദ്രത്തിന്‍റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആര്‍എസ്‌എസ് നിര്‍ദേശം ആണ് ഗവര്‍ണര്‍ അനുസരിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് അക്കാര്യത്തില്‍ ആണ്. പ്രതിഷേധക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകള്‍

മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാള്‍ക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്..വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാൻ പറ്റുന്ന വാക്കുകള്‍ അല്ല ഗവര്‍ണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.ഞാൻ ചെല്ലുമ്ബോള്‍ അവര്‍ ഓടി പോയി എന്ന് വീമ്ബ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments