Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsതൊടുപുഴയില്‍ അജ്ഞാത ജീവിയുടെ കടിയേറ്റ് ആടുകള്‍ ചത്തു ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

തൊടുപുഴയില്‍ അജ്ഞാത ജീവിയുടെ കടിയേറ്റ് ആടുകള്‍ ചത്തു ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

തൊടുപുഴ: കൂവപ്പള്ളിയില്‍ ആടുകളെ അജ്ഞത ജീവി കടിച്ചുകൊന്നു. പുലിയാണെന്നാണ് സംശയം. കൂവപ്പള്ളി സ്വദേശി മനോജിന്റെ ആടുകളെയാണ് ആക്രമിച്ചത്.goats attacked by unknown animal

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർ എത്തുമ്ബോള്‍ പുരയിടത്തില്‍ കെട്ടിയിരുന്ന ആടുകള്‍ ചത്ത നിലയിലായിരുന്നു.

ഇന്നലെ തീറ്റ കൊടുക്കാനായി ആടുകളെ പറമ്ബിലേക്ക് അഴിച്ചുവിട്ട സമയത്താണ് അജ്ഞാത ജീവി ആക്രമിച്ചത്.

അതേസമയം പുലിയാണോ എന്ന കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാനുണ്ട്. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച്‌ എത്തിയത് പുലി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

എന്നാല്‍ ആടിന്റെ കടിയേറ്റ ഭാഗത്തുള്ള പല്ലിന്റെ ആഴം പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് നല്‍കുന്ന വിശദീകരണം.

അതേസമയം ആടിനെ കടിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇത് പുലി തന്നെയായിരിക്കുമെന്നാണ് കൂവപ്പള്ളിയിലുള്ള നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് 200 ഓളം കുടുംബങ്ങള്‍ ഉണ്ട്. കൂട് സ്ഥാപിച്ച്‌ അജ്ഞാത ജീവിയെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments