Monday, July 8, 2024
spot_imgspot_img
HomeNews'ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരം; ഡല്‍ഹിയിലെത്തിയെന്ന് പറഞ്ഞ് വിളിച്ചു'; കേന്ദ്രമന്ത്രി സ്ഥാന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ജോര്‍ജ്...

‘ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരം; ഡല്‍ഹിയിലെത്തിയെന്ന് പറഞ്ഞ് വിളിച്ചു’; കേന്ദ്രമന്ത്രി സ്ഥാന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ജോര്‍ജ് കുര്യന്റെ ഭാര്യ

കോട്ടയം :ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായി തിരഞ്ഞെടുത്തതായാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.george kurian wife statement

ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരമാണ് കേന്ദ്ര മന്ത്രിസ്ഥാനമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ പറഞ്ഞു. മന്ത്രി സ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ജോർജ് കുര്യന്റെ പ്രവർത്തനങ്ങള്‍ക്ക് കുടുംബം തടസം നിന്നിട്ടില്ല. പൂർണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സ്ഥാനം സംബന്ധിച്ച്‌ വാർത്ത മാദ്ധ്യമങ്ങളില്‍ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡല്‍ഹിയില്‍ എത്തിയെന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നു. വേറെ ഒന്നും പറഞ്ഞിട്ടില്ല’, അന്നമ്മ പറഞ്ഞു.

അതേസമയം സന്തോഷവും സംതൃപ്തിയും ഉണ്ടെന്നും അവർ പറഞ്ഞു. ഒത്തിരിനാള്‍ കഷ്ടപ്പെട്ടു. സമൂഹത്തിന് സേവനം ചെയ്യുക. സ്വരാജ്യത്തെ സ്നേഹിക്കുക. ചെയ്യാവുന്നതിന്റെ മാക്സിമം അദ്ദേഹം ചെയ്തു. ഭർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.

രാവിലെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ മന്ത്രി സ്ഥാനം സംബന്ധിച്ച്‌ സ്ഥിരീകരിച്ചിരുന്നില്ല. മോദിയുടെ വസതിയില്‍ നടന്ന ചായ സത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments