Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsഎസ്ബി കോളേജിന്റെ സഹകരണത്തോടെ പുസ്തകക്കൂടൊരുങ്ങി; ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ വായനാജാലകം തുറന്നു

എസ്ബി കോളേജിന്റെ സഹകരണത്തോടെ പുസ്തകക്കൂടൊരുങ്ങി; ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ വായനാജാലകം തുറന്നു

ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിലെ ഒപിയിൽ കാത്തിരിപ്പിന്റെ മുഷിപ്പിനെ അറിവാർജനത്തിന്റെയും ആനന്ദത്തിന്റെയും വേളയാക്കാൻ പുതുവഴിയൊരുക്കി പുസ്തകക്കൂടിനു തുടക്കമായി. വായനദിനാചരണത്തോട് അനുബന്ധമായി ചങ്ങനാശ്ശേരി നഗരസഭയുടെയും എസ്. ബി. കോളജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പുതുസംരംഭത്തിനു തുടക്കമായത്. ഒപി വിഭാഗത്തിലെ കാത്തിരിപ്പുകേന്ദ്രത്തിൽ പ്രായഭേദമന്യേ ആർക്കും വായിക്കാനുതകും വിധത്തിൽ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ, മാസികകൾ തുടങ്ങിയവ പുസ്തകക്കൂടിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ വായനയുടെകാലത്ത് പുസ്തകവായനയുടെ സന്തോഷത്തെ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്താനും ഈ സംരംഭം ഉപകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബീന ജോബി അഭിപ്രായപ്പെട്ടു. എസ്. ബി. കോളജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പി. കുര്യൻ ആധ്യക്ഷംവഹിച്ച ചടങ്ങിൽ നഗരസഭാധ്യക്ഷ പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ ശ്രീ മാത്യൂസ് ജോർജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ ബി. കെ. മലയാളവിഭാഗം അധ്യക്ഷൻ ഡോ. ജോസഫ് സ്കറിയ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments