Monday, July 8, 2024
spot_imgspot_img
HomeNewsകോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ഫ്രാൻസിസ് ജോർജും എം പി ജോസഫും ?മോൻസ് ജോസഫിന്റെ നിലപാട് നിർണ്ണായകം

കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ഫ്രാൻസിസ് ജോർജും എം പി ജോസഫും ?മോൻസ് ജോസഫിന്റെ നിലപാട് നിർണ്ണായകം

കോ​ട്ട​യം: കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ്ും എംപി ജോസഫും പരിഗണനയിൽ.യു​ഡി​എ​ഫിനും കോ​ൺ​ഗ്ര​സി​നു കൂ​ടി സ​മ്മ​ത​നാ​യ നേ​താ​ക്കൾ എ​ന്ന നി​ല​യി​ലാ​ണ് ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെയോ എംപി ജോസഫിനെയോ മ​ത്സ​രി​പ്പി​ക്കാ​ൻ ജോ​സ​ഫ് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ധാ​ര​ണ രൂ​പ​പ്പെ​ടു​ന്ന​ത്. Francis George and MP Joseph to become Kerala Congress candidates in Kottayam

എ​ന്നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ക്കു​ക എ​ന്ന​താ​ണ് ഇരുവർക്കും മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി.ജില്ലാ പ്രസിഡണ്ട് സജി മഞ്ഞകടമ്പിൽ, പ്രിൻസ് ലൂക്കോസ് തുടങ്ങിയ യുവനേതാക്കളും സീറ്റിനായി ചരടുവലിക്കുന്നുണ്ട്. വർക്കിംഗ് ചെയർമാൻ പിസി തോമസും രംഗത്തുണ്ട്.

എന്നാൽ പിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും തീരുമാനമാണ് അന്തിമമം.ഇവർക്കെല്ലാം നിയമസഭാ സീറ്റ് മോഹം നല്കി ഒതുക്കുകയെന്ന പ്ലാളാനാണ് മോൻസ് ലക്ഷൃമിടുന്നത്.

കോ​ട്ട​യം സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​റ​പ്പു​കി​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു റ​ബ​ർ വി​ല 300 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ​ഫ് ഗ്രൂ​പ്പ് ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ർ​ച്ച് ന​യി​ച്ച​ത് ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ് ആ​യി​രു​ന്നെ​ങ്കി​ലും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജിനുംന എം പി ജോസഫിനും കഴിഞ്ഞു.
റബ്ബർ മാർച്ച് മോൻസ് ജോസഫ് പാർട്ടിയിൽ തന്റെ പ്രമാണിത്വം ഉറപ്പിക്കാൻ വേണ്ടി നടത്തിയ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും അതിൽ വിജയിച്ചെന്നുമാണ് മോൻസ് അനുകൂലികൾ പ്രതീക്ഷവയ്ക്കുന്നത്.

എക്സികൃട്ടീവ് ചെയർമാൻ എന്ന നിലയിൽ
പാർട്ടിയിൽ രണ്ടാമനാകാൻ കഴിഞ്ഞുവെന്നത് മോൻസ് നേട്ടമായി കരുതുന്നു. അതുകൊണ്ട് തന്നെ പാർലെമെന്റ് സ്ഥാനാർത്ഥി ആരാകണമെന്ന് നിശ്ചയിക്കുന്നതിലും മോൻസിന്റെ തീരുമാനം നിർണ്ണായകമാണ്.

നിലവിലെ സാഹചരൃത്തിൽ ഫ്രാൻസിസ് ജോർജിന് മുൻതൂക്കമുണ്ടങ്കിലും മോൻസ് താല്പരൃം പ്രകടിപ്പിക്കുന്നത് എംപി ജോസഫിനോടാണ്.

കെഎം മാണിയുടെ മരുമകൻ എന്നതും ഐഎഎസ് കാരനെന്നതും ഐകൃരാഷ്ട്ര സഭയിൽ ഉയർന്ന പദവിവഹിച്ചതും കോട്ടയത്ത് സ്വീകാരൃത വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. മാത്രവുമല്ല കേരളാ കോൺഗ്രസുകളുടെ കേന്ദ്രമായ കോട്ടയത്ത് തോമസ് ചാഴികാടന് എതിരെ തുലൃശക്തിയായ ഒരു പോരാട്ടം കാഴ്ചവയ്ക്കാൻ ജോസഫിന് കഴിയുമെന്നാണ് വിലയിരുത്തൽ.മാണി ഗ്രൂപ്പിലെ അസ്വസ്ഥരും ജോസഫിനെ പിന്തുണക്കുമെന്നും പാർട്ടി പ്രതീക്ഷ വയ്ക്കുന്നു.

മോൻസിന്റെ ഈ വാദമുഖങ്ങൾ മുഖവിലക്കെടുക്കാതിരിക്കാൻ പിജെ ജോസഫിനുമാകില്ല. കോട്ടയം ജില്ലയിൽനിന്നുള്ള പാർട്ടിയിലെ പ്രബല നേതാവായ മോൻസിന്റെ അഭിപ്രായത്തെ ജോസഫിന് തള്ളാനാവില്ല.ജോയി എബ്രഹം, ഇജെ ആഗസ്തിയടക്കമുള്ള നേതാക്കൾ മോൻസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന സാഹചരൃത്തിൽ.

കോട്ടയത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പിജെയുടെ മകൻ അപുവിന്റെ നിലപാടും പ്രധാനമാണ്. അപുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനാണ് ജോസഫിന്റെ നീക്കം. സംസ്ഥാന രാഷ്ട്രീയത്തിൽ അപുവിന്റെ കടന്നുവരവിന് മോന്‌സിന്റെ പിന്തുണയും ആവശൃമാണ്. ഫ്രാൻസിസ് ജോർജ് സംസ്ഥാനരാഷ്ട്രീയത്തിൽ സജിവമല്ലന്നതാണ് മോൻസ് പക്ഷം ഉയർത്തികാട്ടുന്നത്.

എന്നാൽ പിജെ ജോസഫിന്റെ അനാരോഗൃം മുതലെടുത്ത് പാർട്ടിയിൽ മോൻസ് പിടിമുറുക്കുന്നത് തടയാനുള്ള നീക്കങ്ങളും ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗവും രംഗത്തുണ്ട്. പിജെയുടെ മകൻ അപുവിനെ ജോസഫിന്റെ പിൻഗാമിയാക്കി ഉയർത്തികാട്ടാനാണ് പിസി തോമസും ഫ്രാൻസിസ് ജോർജും സജി മഞ്ഞകടമ്പിലടക്കമുള്ള നേതാക്കളുടെ മറുനീക്കം. സീറ്റിനായി പാർട്ടിയിൽ കലാപമുണ്ടായാൽ കോൺഗ്രസിന്റെ നിലപാടും നിർണ്ണായകമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments