Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsമുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

എറണാകുളം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. മുൻ രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.Former IAS officer Christy Fernandes passes away

73 വയസായിരുന്നു. ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു

കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കുറച്ചു കാലങ്ങളായി എറണാകുളം കലൂരിലാണ് താമസിച്ചിരുന്നത്. 2014ല്‍ എറണാകുളം മണ്ഡലത്തിൽ കെ.വി. തോമസിനെതിരെ ഇടത് സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കെഎസ്‌ഐഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments