Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsശബരിമല മണ്ഡലകാലത്തിന് കോട്ടയം ജില്ലാ പോലീസ് സജ്ജം: തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം...

ശബരിമല മണ്ഡലകാലത്തിന് കോട്ടയം ജില്ലാ പോലീസ് സജ്ജം: തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കോട്ടയം: എരുമേലിയില്‍ ശബരിമല മണ്ഡലകാലത്തിനോടനുബന്ധിച്ചുള്ള എല്ലാ പോലീസ് സുരക്ഷാ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനോടനുബന്ധിച്ചുഎരുമേലിയിലെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

For Sabarimala Mandal Kalam Kottayam District Police arranged 24-hour control room for pilgrims has started functioning.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകൾ, കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് രാത്രികാലങ്ങളിൽ വിശ്രമം നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ ഭാഷകളിലുള്ള റോഡ്‌ സുരക്ഷയോടനുബന്ധിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഡീഷണൽ എസ്.പി വി.സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം. അനിൽകുമാർ, നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജോൺ.സി എന്നിവരെ ഉൾപ്പെടുത്തി ഇന്ന് രാവിലെ ഭക്തര്‍ കടന്നുപോകുന്ന വനമേഖലകളായ കാളകെട്ടി,പേരൂർതോട്,കണമല,പമ്പാവാലി, അഴുത തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുകയും ചെയ്തു.

ഇത്തവണ ഡ്യൂട്ടിക്കായി പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷ്യൽ പോലീസ് ഉൾപ്പെടെ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലക്കായി എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments