Monday, July 8, 2024
spot_imgspot_img
HomeNewsIndiaഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി∙ ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. 7 നവജാത ശിശുക്കൾ വെന്തുമരിച്ചു. 5 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ ഐസിയുവിൽ വച്ച് മരിച്ചതായും അധികൃതർ പറഞ്ഞു.fire in hospital

ശനിയാഴ്ച രാത്രി രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്. ഞായറാഴ് പുലർച്ചെയോടെ തീയണച്ചു. 16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments