Monday, July 8, 2024
spot_imgspot_img
HomeNewsInternationalലണ്ടനിലെ 5 നില കെട്ടിടത്തിൽ തീപിടിത്തം;സൗത്ത് കെൻസിങ്ടണിലാണ് സംഭവം; പൊലീസുകാർ ഉൾപ്പടെ 11 പേർക്ക് പരുക്ക്

ലണ്ടനിലെ 5 നില കെട്ടിടത്തിൽ തീപിടിത്തം;സൗത്ത് കെൻസിങ്ടണിലാണ് സംഭവം; പൊലീസുകാർ ഉൾപ്പടെ 11 പേർക്ക് പരുക്ക്

ലണ്ടൻ: സൗത്ത് കെൻസിങ്ടണിൽ 5 നില കെട്ടിടത്തിൽ തീപിടിച്ചു. തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനെ തുടർന്ന് സമീപത്തുള്ള വീടുകളിലെ 170 ഓളം പേരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അഗ്നിബാധ പിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർരുകായിരുന്നു.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. തീപിടുത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചെന്ന് എൽ എഫ് ബി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments