Friday, May 17, 2024
spot_imgspot_img
HomeCrime Newsസ്വത്തിന് വേണ്ടി പിതാവിനെ ബോക്സിങ് ശൈലിയിൽ ക്രൂരമായി മര്‍ദിച്ചു; മരണത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത് :...

സ്വത്തിന് വേണ്ടി പിതാവിനെ ബോക്സിങ് ശൈലിയിൽ ക്രൂരമായി മര്‍ദിച്ചു; മരണത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത് : മകൻ അറസ്റ്റില്‍

ചെന്നൈ: പിതാവിനെ സ്വത്ത് തർക്കത്തിന്റെ പേരില്‍ ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 40കാരനായ സന്തോഷാണ് പിതാവ് കുളന്തൈവേലുവിനെ ക്രൂരമായി മർദിച്ചത്.Father was brutally beaten to death in boxing style; Son arrested

തമിഴ്നാട്ടിലെ പെരാമ്ബലൂറിലാണ് സംഭവം. കഴിഞ്ഞ മാസം ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകൻ അറസ്റ്റിലായി. സന്തോഷ് പിതാവിനെ ക്രൂരമായി മർദിക്കുന്നതും.

ഒടുവില്‍ അദ്ദേഹം ബോധം കെടുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ സന്തോഷിന്റെ ഷർട്ടില്‍ രക്തക്കറയും കാണാം. ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അടുത്തിടെ കുളന്തൈവേലു മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടില്‍ നിന്നുള്ള ഫെബ്രുവരി പതിനാറിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഐ പി സി 323 (മുറിവേല്‍പ്പിച്ചതിനുള്ള ശിക്ഷ), 324 (ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കല്‍) അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സന്തോഷിനെ പിടികൂടിയത്. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments