Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsകുർബാന തർക്കം; വൈദികർക്കെതിരായ നടപടിയില്‍ സിനഡിൽ വിയോജിപ്പുണ്ടെന്ന് സ്ഥിരീകരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ്, തര്‍ക്കത്തിന്...

കുർബാന തർക്കം; വൈദികർക്കെതിരായ നടപടിയില്‍ സിനഡിൽ വിയോജിപ്പുണ്ടെന്ന് സ്ഥിരീകരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ്, തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെന്നും അഭ്യൂഹം

കൊച്ചി: കുർബാന തർക്കത്തിൽ വൈദികർക്കെതിരായ നടപടിയുടെ കാര്യത്തിൽ സിനഡിൽ വിയോജിപ്പ് ഉണ്ടെന്ന് സ്ഥിരീകരിച്ച് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര. Faridabad Archbishop confirms disagreement with action against priests

ദില്ലിയിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സംസാരിക്കുക ആയിരുന്നു ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര. സിറോ മലബാർ സഭയുടെ ആശംസ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് ബിഷപ്പ് പറഞ്ഞു. ഏകീകൃത കുർബാന നടപ്പാക്കാത്തവരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന നിലപാടിനോട് അഞ്ചു മെത്രാന്മാർക്ക് വിയോജിപ്പ് ഉണ്ടെന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  

ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ സഭ സിനഡിന് കത്ത് നൽകിയിരുന്നു. സിനഡ് ചേരും മുമ്പ് മേജർ അർച്ച് ബിഷപ്പ് സർക്കുലർ പുറത്തിറക്കിയത് ശരിയായില്ലെന്നാണ് ഇവർ പ്രതികരിച്ചത്.എറണാകുളം – അങ്കമാലി അതിരൂപയിൽ ഉൾപ്പെട്ട അഞ്ച് ബിഷപ്പുമാരാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്ത് നൽകിയത്.  

സിനഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് നേരത്തെ മാർപ്പാപ്പ തന്നെ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സിനഡ് ചേരും മുമ്പ് ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയായില്ലെന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ബിഷപ്പുമാർ പ്രതികരിച്ചത്.

അതേസമയം നീണ്ട പ്രതിസന്ധികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സീറോ- മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെന്നും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വെറും അഭ്യൂഹം മാത്രമാണെന്നും പറയപ്പെടുന്നു.

ജൂണ്‍ ആറിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ഫ്രീസ് ചെയ്യുമെന്നും ഞായറാഴ്ച ഒരു കുര്‍ബാന മാത്രം ഏകീകൃത രീതിയില്‍ ഇടവക വികാരിയുടെ സൗകര്യം പോലെ നടത്തും ഇത് ജൂലൈ 3 മുതല്‍ നടപ്പാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

തീരുമാനങ്ങള്‍ രാത്രിതന്നെ വത്തിക്കാന്‍ കാര്യാലയങ്ങളെ അറിയിച്ചു. വത്തിക്കാന്‍ അംഗീകരിച്ചാല്‍ ഇന്നുതന്നെ മൗണ്ട് സെന്റ് തോമസില്‍ നിന്ന് പുതിയ സര്‍ക്കുലര്‍ ഇറങ്ങുമെന്നും അഭ്യൂഹമുണ്ട് .

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments