Thursday, June 13, 2024
spot_imgspot_img
HomeLifestyleസുന്ദര ചർമം ഇനി വെറും സ്വപ്നമല്ല : തേനും പഞ്ചസ്സാരയും ഉണ്ടോ  വീട്ടില്‍ ? എങ്കില്‍...

സുന്ദര ചർമം ഇനി വെറും സ്വപ്നമല്ല : തേനും പഞ്ചസ്സാരയും ഉണ്ടോ  വീട്ടില്‍ ? എങ്കില്‍ ഒരു മിനിറ്റില്‍ ഒരു കിടിലന്‍ ഫേയ്‌സ് സ്‌ക്രബ് വീട്ടില്‍ തന്നെ തയ്യാറാക്കാം

സ്‌കിൻകെയറിന്റെ കാര്യത്തിൽ ക്ലെൻസിങ്ങും മോയിസ്ച്യുറൈസിങ്ങും പോലെ പ്രധാനമാണ് സ്‌ക്രബിങ്. ആഴ്‌ചയിലൊരിക്കലോ മറ്റോ ഉപയോഗിക്കാവുന്ന സ്‌ക്രബുകള്‍ കടയിൽനിന്നു വാങ്ങണമെന്നില്ല. കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽ തയാറാക്കാം. 

മുഖത്തെ അഴുക്കും വൈറ്റ് ആന്റ് ബ്ലാക്ക് ഹെഡ്സും എല്ലാം നീക്കം ചെയ്യുന്നതിനും മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്ന നല്ല കിടിലന് ഫേയ്സ് സ്ക്രബ്ബാണ് തേനും പഞ്ചസ്സാരയും ചേര്ത്ത് തയ്യാറാക്കുന്നത്. അധികം സമയം എടുക്കാത്ത, പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്ന ഒരു ഫേയ്സ് സ്ക്രബ്ബാണിത്.

ഈ ഫേയ്സ് സ്ക്രബ് തയ്യാറാക്കി എടുക്കാന് വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കുന്നതിന് രണ്ടേ രണ്ട് ചേരുവകള് മാത്രമേ ആവശ്യമായി വരുന്നുണ്ട്. ആദ്യം വേണ്ടത് തേന് ആണ്. രണ്ടാമത് വേണ്ടത് പഞ്ചസ്സാരയും. ഇവ രണ്ടും മാത്രം മതി നങ്ങളുടെ ചര്മ്മം തിളക്കമുള്ളതാക്കാന്.

തേന് ചര്മ്മത്തിന് വളരെ നല്ലതാണ്. ചര്മ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്യുന്നതിനും അതുപോലെ, ഹൈഡ്രേറ്റ് ചെയ്ത് നിലനിര്ത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുപോലെ, ചര്മ്മത്തിന് നല്ല തിളക്കം നല്കാനും പാടുകളും കുരുക്കളും മാറ്റുന്നതിനും തേന് അത്യുത്തമമാണ്.


ചര്മ്മത്തില് നല്ലൊരു നാച്വറല് സ്ക്രബ്ബറായി ഉപയോഗിക്കാവുന്ന ഒന്നാണ് പഞ്ചസ്സാര. ഇത് മൃതകോശങ്ങളെ നീക്കുന്നതിനും ചര്മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്, പഞ്ചസ്സാര നല്ലതാണ്.

തയയാറാക്കേണ്ട വിധം

ഒരു ടീസ്പൂണ് തേനും അതില് ഒരു ടീസ്പൂണ് പഞ്സ്സാരയും ചേര്ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് മുഖത്ത് പുരട്ടപുക. ഒരു 5 മിനിറ്റ് പതുക്കെ സ്ക്രബ് ചെയ്ത് കൊടുത്തതിന് ശേഷം 15 മിനിറ്റ് വെക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. മുഖം കഴുകി തുടക്കുമ്പോള് തന്നെ നിങ്ങള്ക്ക് മുഖത്തെ വ്യത്യാസം മനസ്സിലാക്കാന് സാധിക്കും. നല്ല തിളക്കവും ചര്മ്മം ക്ലിയറായിരിക്കുകയും ചെയ്യും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments