Monday, July 8, 2024
spot_imgspot_img
HomeNewsകേരളത്തില്‍ മാറി മറിഞ്ഞ് ലീഡ് നില : യുഡിഎഫ് മുന്നിൽ ; തൃശൂരിൽ സുരേഷ് ഗോപി...

കേരളത്തില്‍ മാറി മറിഞ്ഞ് ലീഡ് നില : യുഡിഎഫ് മുന്നിൽ ; തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ

എകിസിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു.election result

യുഡിഎഫ് 13 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 11,015 വോട്ട്.

ജോയ്സ് ജോർജാണ് ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി. തിരുവനന്തപുരത്ത് ശശി തരൂർ 1524 വോട്ടിന് ലീഡ് ചെയ്യുന്നു. രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർഥി.

പന്ന്യൻ രവീന്ദ്രൻ എൽഡിഎഫിനായി മത്സരിക്കുന്നു. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ 11,481 വോട്ടിന് ലീഡ് ചെയ്യുന്നു. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി.

ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റെ ലീഡ് 1473 വോട്ടായി ഉയർന്നു. എ.എം.ആരിഫാണ് എൽഡിഎഫ് സ്ഥാനാർഥി. തൃശൂരിൽ ബിജെപിയുടെ ലീഡ് 13,000 കടന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments