Monday, July 8, 2024
spot_imgspot_img
HomeNewsഅമേരിക്കയില്‍ വെടിവെപ്പ്; കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയില്‍

അമേരിക്കയില്‍ വെടിവെപ്പ്; കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയില്‍

മിഷിഗൻ: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്. ഇന്നലെയാണ് വെടിവെപ്പുണ്ടായത്.eight including two children injured in michigan shooting suspect found dead

ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.

ആക്രണമുണ്ടായത് മിഷിഗനിലെ ഒരു പാർക്കിലാണ്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കൈതോക്ക് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല.

വെടിവെപ്പില്‍ എട്ടു വയസുകാരനുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.അതേസമയം പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments