Monday, July 8, 2024
spot_imgspot_img
HomeCrime Newsബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ച് വർണമനോഹരമായ അപൂർവ ഇനം പാമ്പുകളെ ഇന്ത്യയിലേക്ക് കടത്തി; വിൽപനക്കായി കൊണ്ടുവന്നത് ബാങ്കോക്കിൽനിന്ന്...

ബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ച് വർണമനോഹരമായ അപൂർവ ഇനം പാമ്പുകളെ ഇന്ത്യയിലേക്ക് കടത്തി; വിൽപനക്കായി കൊണ്ടുവന്നത് ബാങ്കോക്കിൽനിന്ന് : വൻവിലയ്ക്ക് കച്ചവടത്തിനായി കൊണ്ടുവന്നത് വിവിധ വർണങ്ങളിലുള്ള 11 പാമ്പുകളെ

മുംബൈ : അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. dri busts wildlife smuggling at mumbai airport exotic snakes rescued

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്കോക്കിൽനിന്നാണ് ഇയാൾ പാമ്പുകളെ എത്തിച്ചത്. ഇവയെ കേക്ക്, ബിസ്കറ്റ് ​പായ്ക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കമെന്ന് ലഗേജ് പരിശോധനയിൽ കണ്ടെത്തി. ഒമ്പത് ബാൾ പൈത്തണും രണ്ടു കോൺ സ്നേക്കുകളുമാണ് പിടികൂടിയത്.

ഇറക്കുമതി നയം ലംഘിച്ചാണ് ഇവയെ ബാങ്കോക്കിൽനിന്ന് കൊണ്ടുവന്നത്. അതിജീവനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകൾ കണക്കിലെടുത്ത് ഇവയെ ബാങ്കോക്കിലേക്കുതന്നെ തിരിച്ചയക്കാൻ ഡബ്ല്യു.സി.സി.ബി. റീജ്ണൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments