Monday, July 8, 2024
spot_imgspot_img
HomeNewsIndiaലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് ഷോക്കേറ്റു മരിച്ചത്.doctor died due to shock

അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്.

പലതവണ ഭർത്താവ് ഫോ​ണ്‍ വി​ളി​ച്ചി​ട്ടും കി​ട്ടാതെ വന്നതോടെ ഹോ​സ്റ്റ​ല്‍ അധികൃതരെ വിവരം അറിയിച്ചു. അധികൃതർ മുറിയിലെത്തി നോക്കുന്ന അവസരത്തിൽ ചാ​ര്‍​ജ​ര്‍ കൈ​യി​ല്‍ പി​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു ശരണിത. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. കോയമ്ബത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments