Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഡെങ്കിപ്പനി: ഗര്‍ഭിണിയായ ദന്തഡോക്ടര്‍ മരിച്ചു

ഡെങ്കിപ്പനി: ഗര്‍ഭിണിയായ ദന്തഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ ദന്തഡോക്ടര്‍ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസ്(31) ആണ് മരിച്ചത്.doctor died due to dengue

ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. തിരുവനന്തപുരം ഡെന്‍റല്‍ കോളജിലെ ഓറല്‍ പതോളജി വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു.

മലയാളിയെ പ്രണയിച്ചു വിവാഹം ചെയ്ത് ഇറാനിയന്‍ പെണ്‍കുട്ടി : പ്രണയത്തിലേക്ക് നയിച്ചത് ക്യാന്റീനിലെ ആദ്യ കൂടിക്കാഴ്ച : വൈറലായി ഇൻഡോ ഇറാൻ ലവ് സ്റ്റോറി !!

മൂന്നു മാസം ഗര്‍ഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ മൂന്നാഴ്ച മുമ്ബ് എസ്‌എടിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം ഡെന്‍റല്‍ കോളജിലെ പൊതുദര്‍ശനത്തിനു ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ഡോ.സഫീര്‍(പ്രഫസര്‍ എന്‍ഐടി കോഴിക്കോട്). ഖദീജ, നൂഹ് എന്നിവര്‍ മക്കളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments