Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70)അന്തരിച്ചു. ക്യാൻസർ ബാധിച്ച് ദിവസങ്ങളോളം ചികിത്സയിലായിരുന്നു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തല്‍ തുടങ്ങി 18 ഓളം ചിത്രങ്ങളുടെ സംവിധായകനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എം ടി വാസുദേവൻ നാർ രചിച്ച മമ്മൂട്ടി നായകനായ സുകൃതം എന്ന ചിത്രത്തിലൂടെ ഹരികുമാർ മലയാള സിനിമയിൽ പ്രശസ്തനായത് .

2005ലും 2008ലും ദേശീയ പുരസ്‌കാര ജൂറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനട എന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്.

പിതാവ് രാമകൃഷ്ണപിള്ള, മാതാവ് അമ്മുക്കുട്ടിയമ്മ. ഭാര്യ: ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments