Monday, July 8, 2024
spot_imgspot_img
HomeCinemaചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി

ചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി

ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി. കൊച്ചി സ്വദേശിയായ തന്റെ ആദ്യ ഭാര്യയെയാണ് താരം വീണ്ടും വിവാഹം കഴിച്ചത്.dharmajan wedding anniversary

വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കിയാണ് വീണ്ടും വിവാഹിതരായത്. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്.

ഇന്ന് രാവിലെ 10.30 ഓടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്. ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

താരം ഫേസ്‌ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ ധർമ്മജൻ കുറിച്ചു. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments