Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsനാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്ന് തുടക്കം

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഇതാദ്യമായി ഇന്ന്(ജൂലൈ 1) തുടക്കം കുറിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും ഊഷ്മള വരവേല്‍പ്പ് നല്‍കും. ഇതിനായി സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗാമില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ രാവിലെ 10ന് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ ഗവേഷണ-പിജി വിദ്യാര്‍ഥികള്‍ സ്വീകരിക്കും. തുടര്‍ന്ന് കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു നവാഗതര്‍ക്ക് സര്‍വകലാശാലയെ പരിചയപ്പെടുത്തും.

നവകേരള പോസ്റ്റ് ഡോക്ടറര്‍ ഫെലോ ഡോ. എം. സ്മിത, രത്നശ്രീ എന്നിവര്‍ നയിക്കുന്ന ഗാന്ധി സ്മൃതിക്കുശേഷം പതിനൊന്നിന് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. സര്‍വകലാശാലാ ഗ്രാജ്വേറ്റ് സ്കൂള്‍ ഡയറക്ടറായ രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 4+1 പ്രോഗ്രാമുകളെക്കുറിച്ച് സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ് വിശദീകരിക്കും.

ഉച്ചയ്ക്ക് 12ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്‍റെ തത്സമയ സംപ്രേഷണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ ഉത്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments