Monday, July 8, 2024
spot_imgspot_img
HomeCrime Newsഅമ്മായിയച്ഛനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി ​മരുമകള്‍, സിസിടിയിലൂടെ വിദേശത്തിരുന്ന് കണ്ട് ഭർത്താവ്

അമ്മായിയച്ഛനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി ​മരുമകള്‍, സിസിടിയിലൂടെ വിദേശത്തിരുന്ന് കണ്ട് ഭർത്താവ്

മംഗളൂരു: പലപ്പോഴും പ്രായമായവരെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഭർതൃപിതാവിനെ മരുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. വാക്കിങ് സ്റ്റിക്ക് കൊണ്ട് പ്രായമായ ഭർതൃപിതാവിനെ അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു.

മകളുടെ പരാതിയുടെ തുടർന്ന് മരുമകൾ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 87കാരനായ പത്മനാഭ സുവർണ എന്നയാൾക്കാണ് മരുമകളുടെ ക്രൂര മർദ്ദനമേറ്റത്.

ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. സിസി ക്യാമറ പരിശോധിച്ചപ്പോൾ വിദേശത്തായിരുന്ന ഇയാൾ ഭാര്യയുടെ ക്രൂരത കാണുകയായിരുന്നു. മാർച്ച് 9 ന് നടന്ന ഈ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്.

നിലവിൽ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകൾ പ്രിയ സുവർണയാണ് പരാതി നൽകിയത്. കങ്കനാടി നഗർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments