Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവീണ്ടും മനോരമക്കാരന് പദവി, മാണി ഗ്രൂപ്പ് നേതൃത്വത്തിന് മനോരമ മാത്രം മതി;മറ്റുള്ള മാധ്യമ പ്രവർത്തകർ പിന്നോക്കക്കാർ!ഇടഞ്ഞ്...

വീണ്ടും മനോരമക്കാരന് പദവി, മാണി ഗ്രൂപ്പ് നേതൃത്വത്തിന് മനോരമ മാത്രം മതി;മറ്റുള്ള മാധ്യമ പ്രവർത്തകർ പിന്നോക്കക്കാർ!ഇടഞ്ഞ് മാധ്യമപ്രവർത്തകർ

കോട്ടയം : കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മാധ്യമ പക്ഷപാതിത്വം ചർച്ചയാകുന്നു. മലയാള മനോരമയിലെ മാധ്യമപ്രവർത്തകർക്ക് മാത്രം അധികാര സ്ഥാനമാനങ്ങളും പദവികളും വാരിക്കോരി നൽകുന്ന ജോസ് കെ മാണി വിഭാഗം മറ്റു മാധ്യമപ്രവർത്തകരെ രണ്ടാം കിട പൗരന്മാരായാണ് കാണുന്നതെന്ന വിമർശന മാധ്യമപ്രവർത്തകരിൽ ചർച്ചയാകുന്നു.

കത്തോലിക്കാസഭയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ദീപിക ഉൾപ്പെടെ
മറ്റു മലയാളം – ഇംഗ്ലീഷ് ദിനപത്രങ്ങളിലെയോ
വാർത്താചാനലുകളുടെ പ്രതിനിധികളെയോ ഒരിക്കൽ പോലും ഒന്നിനും പരിഗണിച്ചിട്ടില്ല.കെഎം മാണിയുടെ കാലത്തും പാർട്ടിയുടെ പിളർപ്പിന്റെ പ്രതിസന്ധികാലത്തും കൂടെനിന്ന മാധൃമപ്രവർത്തകരെ കാണുന്നതു പോലും മാണിഗ്രുപ്പ് നേതൃത്വത്തിന് ഇപ്പോൾ ചതുർത്ഥിയാണ്.

ഭരണം ലഭിച്ചതോടെ അവരെല്ലാം പിന്നോക്കക്കാരായിട്ടാണ്
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കാണുന്നത്!.
എൽഡിഎഫ് ഭരണ പങ്കാളി ആയ ശേഷം മാധ്യമപ്രവർത്തകരെ പരിഗണിക്കാവുന്ന നല്ല പദവികളിൽ
നോമിനേറ്റ് ചെയ്തത്
മനോരമയിലെ മാധ്യമപ്രവർത്തകരെ മാത്രമാണ്.

ഇത് മറ്റു മാധൃമ സ്ഥാപനങ്ങളിലുള്ളവർക്ക് മാണി ഗ്രൂപ്പ് നേതൃത്വത്തോടുള്ള അതൃപ്തി ശക്തമായിരിക്കുകയാണ്.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക്
മനോരമ പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവർത്തകനെ നിയമിച്ചായിരുന്നു തുടക്കം.ആ നിയമനത്തിലെ ബിജെപി ബന്ധം വിവാദമാവുകയും ചെയ്തു.

തുടർന്ന് പിഎസ്‌സി അംഗസ്ഥാനം പാർട്ടിക്ക് ലഭിച്ചപ്പോൾ മനോരമയിലെ തന്നെ എഡിറ്റോറിയലിലുള്ള ആൾക്ക് അവസരം നൽകി.ഉയർന്ന വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ സ്ഥാനത്ത്
നിന്ന് അടുത്തയിടെയാണ് ഇദ്ദേഹം ഒഴിഞ്ഞത്.

തുടർന്ന് വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് പാർട്ടിയുടെ പ്രതിനിധിയായി ശുപാർശ ചെയ്തത് മനോരമ തിരുവനന്തപുരം യൂണിറ്റിലെ മാധ്യമപ്രവർത്തകനെയാണ്. ചില സാങ്കേതിക കാരണങ്ങളാൽ ഗവർണർ വളരെ നാൾ മാറ്റിവെച്ച ഫയലിൽ കഴിഞ്ഞദിവസം ഒപ്പിട്ടു.ഇതോടെ രണ്ടാമത്തെ മനോരമക്കാരനും ഉയർന്ന
പദവിയിലേക്ക് വഴിതെളിഞ്ഞു.
ഇതെല്ലാം ഉദ്ദിഷ്ടകാര്യത്തിനുള്ള പ്രത്യപകാരം ആണോ എന്ന് ചർച്ചയും സജീവമാണ്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനുമാണി ഇവർ എന്തു സംഭാവന ചെയിതു വെന്ന് ചോദിച്ചാൽ നേതാക്കൾക്ക് ഉത്തരമില്ല. ഗ്രൂപ്പിന്റെ രാഷ്ട്രീയ വാർത്തകൾ എപ്പോഴെങ്കിലും ഇവരാരും തന്നെ കൈകാരൃം ചെയ്തായി ചെയ്തതായി മുതിർന്ന മാധൃമപ്രവർത്തകർ പോലും കണ്ടിട്ടില്ലന്നാണ് മാധൃമപ്രവർത്തകർക്കിടയിലെ സംസാരം. പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് ഉന്നത പദവികൾ നല്കുന്നതിൽ പാർട്ടി പ്രവർത്തകർക്കും കടുത്ത പ്രതിഷേധമുണ്ട്. ഭരണം ലഭിച്ചപ്പോൾ മന്ത്രിയുടെയോ ചീഫ് വിപ്പിന്റെയോ പേഴ്സണൽ സ്റ്റാഫിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾക്ക് പോലും നിയമനം നല്കാതെ നേതൃത്വം അവഗണിച്ചതും കോട്ടയത്ത് തോമസ് ചാഴികാടന്റെ പരാജയത്തിന്റൊ
കാരണങ്ങളിലൊന്നാണ്. ഈ വിഭാഗം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് അകന്ന് മാറുകയായിരുന്നു.

ഇതിനിടയിൽ വന്ന മീഡിയ അക്കാദമിയിലെ മാണി ഗ്രൂപ്പ് നോമിനേഷനും ഇപ്പോൾ ഓൺലൈൻ നടത്തുന്ന കോൺഗ്രസിനായി സജീവ വാർത്താ പ്രചരണം നടത്തുന്ന
ഒരു മാധ്യമപ്രവർത്തകന് നൽകി.അദ്ദേഹവും മുൻ മനോരമ പാർട്ട് ടൈമറായിരുന്നു. മാണി ഗ്രൂപ്പുമായി അടുപ്പമുള്ളതായി നേതാക്കൾ ഇപ്പോഴും സമ്മതിക്കുന്നില്ല.

ജോസ് കെ മാണിക്ക് രാജൃസഭാ സീറ്റ് നല്കിയതിൽ വർഗ്ഗീയ പ്രചരണവുമായി നടക്കുന്ന വെള്ളാപ്പള്ളി കേരളാ കോൺഗ്രസിന്റെ അക്കൗണ്ടിൽ കോർപ്പറേഷൻ സ്ഥാനവും പേഴ്സണൽ സ്റ്റാഫുകളും സ്വന്തമാക്കിയിട്ടുണ്ടന്നതാണ് രസകരം.പാലായിലെ
മാണിക്കാരനായ ഒരു എസ്എൻഡിപിക്കാരന് നല്കിയിരുന്നങ്കിൽ പാർട്ടിക്കാർക്ക് എതിർപ്പില്ലായിരുന്നു.എന്നാൽ വെള്ളാപ്പള്ളിയുടെ ഇഷ്ടക്കാർക്കാണ് സ്ഥാനങ്ങൾ നല്കിയത്. എന്നിട്ടും തുഷാറിനെ കോട്ടയത്ത് ഇറക്കി ചാഴികാടന് പണി കൊടുത്തു. പാർട്ടി ഓഫീസിൽ നിയമിച്ച പേഴ്സണൽ സ്റ്റാഫ് രഹസൃങ്ങൾ തുഷാർ സംഘത്തിന് നല്കിയെന്നുപോലും മാണിക്കാർ അടക്കം പറയുന്നുണ്ട്!.
ഇങ്ങനെ മാണി ഗ്രൂപ്പ് പദവികളും സ്ഥാനങ്ങളും നല്കുന്നതിലെ മാനദന്ധം പാർട്ടിയോടുള്ള കൂറല്ല വേണ്ടതെന്ന് വൃക്തമായിരിക്കുകയാണ്.

പിഎസ്‌സി അംഗ സ്ഥാനം
ഒഴിഞ്ഞ മുൻ മനോരമക്കാരനെയാണ് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടന്റെ
സോഷ്യൽ മീഡിയ മീഡിയ ജോലികൾ ഏൽപ്പിച്ചത്.
അത് തികഞ്ഞ പരാജയം ആയിരുന്നു എന്ന് ഇലക്ഷൻ റിസൾട്ട് തെളിയിച്ചു. മാധ്യമപ്രവർത്തകരിൽ വാർത്തകൾ എത്തിക്കുന്നതിൽ ചാഴികാടന്റെ മീഡിയ വിഭാഗം പലപ്പോഴും പരാജയമായിരുന്നു എന്ന്
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആക്ഷേപം ഉയർന്നതാണ്. സോഷൃൽ മീഡിയ പ്രചരണത്തിന് വലിയ തുക ചെലഴിച്ചിട്ടും ഫലം കാണാതെ പോയത് ഈ സംഘത്തിന് കോൺഗ്രസുമായുള്ള അന്തർധാരമുലമാണെന്ന് പാർട്ടിയിലും കരുതുന്നവർ ഏറെയാണ്. പാർട്ടിയുടെ മീഡിയ കോർഡിനേറ്റർ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ടാണ് പലപ്പോഴും പാർട്ടിക്ക് നാണക്കേടിൽ നിന്ന് രക്ഷപെടാനായത്.
മീഡിയ വിഭാഗത്തിനായി വീഡിയോ എടുത്ത ഒരു മാധ്യമ പ്രവർത്തകന് പ്രതിഫലം നൽകിയില്ലെന്നുള്ള വാർത്തകളും സോഷൃൽ മീഡിയ വഴി പ്രചരിച്ചത് മാണിഗ്രൂപ്പിന് ക്ഷീണമായി.

ഓൺലൈൻ / സോഷ്യൽ
മീഡിയ/ രംഗത്തേക്ക് വായനക്കാർ കൂടുതലായി
ചേക്കേറിയത് ഇപ്പോഴും കേരള കോൺഗ്രസ് എം തിരിച്ചറിഞ്ഞിട്ടില്ല. ഈ രംഗത്ത് ചാഴികാടന്റെ
മീഡിയ സംഘത്തെ നയിച്ച
പിഎസ്‌സി കാരനുള്ള അജ്ഞതയും പരാജയത്തിന് കാരണമായതായി വിലയിരുത്തൽ ഉണ്ട്.

എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മീഡിയ കോർഡിനേഷൻ ഏൽപ്പിച്ചത് ഒരു ഓൺലൈൻ മാധ്യമപ്രവർത്തകയെയാണ് .
വളരെ കൃത്യമായി ഭംഗിയായും ജോലി നിർവഹിക്കുകയും ചെയ്തു. അത് പൊതുവേ മതിപ്പുണ്ടാവുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ഫ്രാൻസിസ് ജോർജ് എംപി ആവുകയും ചെയ്തു.

ചാഴികാടനെ പരാജയപ്പെടുത്തിയ മീഡിയ ടീമിലെ ഒരു വിഭാഗം അംഗങ്ങൾ
ഇപ്പോൾ പുതിയ കോട്ടയം എംപിയുടെ മാധ്യമപ്രചാരകരാവാൻ ശ്രമിച്ചു വരികയാണെതാണ് കോട്ടയത്തെ പുതിയ വാർത്ത.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments