Monday, July 8, 2024
spot_imgspot_img
HomeCrime Newsഇരകളെ കുടുക്കിയത് യുകെ, ഓസ്‌ട്രേലിയ ജോബ് വിസകള്‍ കയ്യിലുണ്ടെന്ന് കാണിച്ച്‌ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി...

ഇരകളെ കുടുക്കിയത് യുകെ, ഓസ്‌ട്രേലിയ ജോബ് വിസകള്‍ കയ്യിലുണ്ടെന്ന് കാണിച്ച്‌ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം നല്‍കി; ദമ്ബതികള്‍ റിക്രൂട്മെന്റ് സ്ഥാപനം നടത്തി തട്ടിയെടുത്തത് 2 കോടി; രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെ പിടിയിൽ‌

കൊച്ചി: വിസ തട്ടിപ്പു കേസില്‍ ദമ്ബതികള്‍ കൊച്ചിയില്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ്, ഇയാളുടെ ഭാര്യ കൊല്ലം സ്വദേശിനി ചിഞ്ചു എസ് രാജ് എന്നിവരാണ് അറസ്റ്റിലായത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.couple has been arrested for offering jobs in foreign countries and extorting rs 2 crore

ഡിജിറ്റൽ മാര്‍ക്കെറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാറിന്റെ പരാതിയിലാണ് നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ, ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

2 കോടിയോളം രൂപയാണ് കലൂര്‍ അശോക റോഡില്‍ ടാലന്റിവിസ് എച്ച്‌ആര്‍ കണ്‍സല്‍റ്റൻസി എന്ന പേരില്‍ റിക്രൂട്മെന്റ് സ്ഥാപനം നടത്തി ഇവര്‍ തട്ടിയെടുത്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണു പ്രതികള്‍ ഇരകളെ കണ്ടെത്തിയത്.

ഉദ്യോഗാര്‍ഥികളില്‍ നിന്നു 1.9 കോടി രൂപയാണു പിരിച്ചെടുത്തത്. പ്രതികളുടെ ഉറപ്പിൻമേല്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം വാങ്ങി നല്‍കിയ ഏജന്റ് ബിനില്‍കുമാറിന്റെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു പൊലീസ് പറഞ്ഞു. മുൻപു ഡല്‍ഹിയില്‍ റിക്രൂട്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയത്തിലാണു ചിഞ്ചു തട്ടിപ്പിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments