Monday, July 8, 2024
spot_imgspot_img
HomeNewsIndiaആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും, തിരുവനന്തപുരം ശശി തരൂരും, തൃശ്ശൂരില്‍ മുരളീധരൻ,...

ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും, തിരുവനന്തപുരം ശശി തരൂരും, തൃശ്ശൂരില്‍ മുരളീധരൻ, ആലപ്പുഴയില്‍ വേണുഗോപാൽ എന്നിവർ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ന്യൂ ഡല്‍ഹിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ കെ.സി വേണുഗോപാലാണ് ആദ്യഘട്ട സ്ഥാനാർഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

എ.ഐ.സി.സി. ആസ്ഥാനത്ത് വ്യാഴാഴ്ച രാത്രി നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപം നല്‍കിയത്.കേരളത്തിന് പിന്നാലെ നാഗാലാൻഡ്, ഛത്തീസ്ഗഢ്, കർണാടക, മേഖാലയ,സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ 36 സ്ഥാനാർഥികളുടെ പേരുകളാണ് ഇന്ന് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

ആർ.എസ്.പി, കേരള കോണ്‍ഗ്രസ് ൽ നിന്ന് ഒന്നും മുസ്ലിംലീഗ് നിന്നും രണ്ടും സ്ഥാനാർഥികൾ വീതം മത്സരിക്കുന്നുണ്ട്.

കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക ഇങ്ങന്നെ;

തിരുവനന്തപുരം- ശശി തരൂർ

ആറ്റിങ്ങല്‍- അടൂർ പ്രകാശ്

പാലക്കാട്- വി.കെ. ശ്രീകണ്ഠൻ

തൃശ്ശൂർ- കെ. മുരളീധരൻ

കോഴിക്കോട്- എം.കെ. രാഘവൻ

വയനാട്- രാഹുല്‍ ഗാന്ധി

വടകര- ഷാഫി പറമ്പിൽ

കണ്ണൂർ- കെ. സുധാകരൻ

കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ

ആലപ്പുഴ- കെ.സി. വേണുഗോപാല്‍

മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്

ഇടുക്കി – ഡീൻ കുര്യാക്കോസ്

പത്തനംതിട്ട- ആന്റോ ആന്റണി

എറണാകുളം- ഹൈബി ഈഡൻ

ചാലക്കുടി- ബെന്നി ബഹനാൻ

ആലത്തൂർ- രമ്യാ ഹരിദാസ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments