Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകുസാറ്റ് ഹോസ്റ്റലില്‍ സംഘര്‍ഷം; നാല് കെ‌എസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുസാറ്റ് ഹോസ്റ്റലില്‍ സംഘര്‍ഷം; നാല് കെ‌എസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: കുസാറ്റിലെ സഹാറ ഹോസ്റ്റലില്‍ എസ്‌എഫ്‌ഐയുമായുണ്ടായ സംഘര്‍ഷത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്.

ഹോസ്റ്റല്‍ യൂണിയൻ തിരഞ്ഞെടുപ്പില്‍ സഹാറ ഹോസ്റ്റലില്‍ കെഎസ്‌യുവാണ് വിജയിച്ചത്. ഇതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നതിനിടെ എത്തിയ എസ്‌എഫ്‌ഐക്കാരാണ് കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.

സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 14 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമം, മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ കസ്റ്റഡിയിവെടുക്കുമെന്നും കളമശേരി പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments