Thursday, May 2, 2024
spot_imgspot_img
HomeNewsKerala Newsറബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കും : തുഷാർ വെള്ളാപ്പള്ളി

റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കും : തുഷാർ വെള്ളാപ്പള്ളി

രാജ്യത്തെ റബ്ബർ കർഷകരുടെ ആശങ്കകൾ പൂർണ്ണമായി പരിഹരിക്കുവാൻ കർഷകരോടൊപ്പം നില കൊള്ളുമെന്നും ഇക്കാര്യത്തിൽ കർഷക ക്ഷേമത്തിനായുള്ള പദ്ധതികളും പരിപാടികൾക്കുമാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നതെന്നും റബ്ബർ ബോർഡ് ആസ്ഥാനത്ത് റബ്ബർ ബോർഡ് ചെയമാൻ ഡോ: സവ്വാർ ധനാനിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കാർഷിക ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിൽ സർക്കാർ നടത്തുന്ന നിസംഗതയും ഉപേക്ഷയുമാണ് കാർഷിക വൃത്തിയിൽ നിന്നും പിന്തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റുബറിനുള്ള വർധിച്ച ഡിമാൻഡും , ടയർ ഇറക്കുമതിയും നിയന്ത്രിക്കാനുള്ള തീരുമാനവും വില വർദ്ധനവ് ഉണ്ടാകാനുള്ള കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു .
റബ്ബർ കർഷകർക് ആശ്വാസമേകാൻ റബ്ബർ കുരുവിനു കയറ്റുമതി ചുങ്കം പൂർണമായും ഉപേക്ഷിക്കാൻ പദ്ധിതികൾ തയാറാക്കും.

ഒപ്പം റബ്ബർ തൈ ഉല്പാദിപ്പിക്കുന്ന കർഷകർക്ക് വിവിധ പദ്ധിതികൾ തയാറാക്കും.
മറ്റു സംസ്‌ഥാനങ്ങളിൽ റബ്ബർ കൃഷി കാര്യാക്ഷേമമാകാനും വ്യാപിപ്പിക്കാനും കാരണം കോട്ടയം ജില്ലയിലെ കൃഷിക്കാരും വിവിധ നഴ്സറികളുമാണ് എന്ന് അദ്ദേഹം പറഞ്ഞു .

പ്രകൃതിദത്ത റബറിനു വില്പന വൻ വർദ്ധനവ് ഉണ്ടാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ശക്‌തമാകുമെന്നും കേരളത്തിലെ 80000 കുടുബങ്ങളുടെ ഉപജീവനമാർഗം റബ്ബറാണ് . ഈ കുടുംബങ്ങളുടെ കണ്ണുനീർ ഒപ്പുവാൻ

റബ്ബറിന് മെച്ചപ്പെട്ട വില വാഗ്ദാനം ചെയ്യുമെന്നും പറഞ്ഞു.
കേരളം പ്രതിവർഷം 60000 ടൺ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്നു.
രാജ്യത്തു ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്‌ഥാനം കേരളമാണ് എന്നാൽ കേരളത്തിലെ മിക്ക റബ്ബർ കർഷകരും പ്രതിസന്ധിയിലാണ്.
ബി.ഡിജെ. എസ്’ നേതാക്കളായ എ ജി തങ്കപ്പൻ , തമ്പി മേട്ടുതറ,അനിരുദ്ധ് കാർത്തികേയൻ ,സന്ദീപ് പച്ചയിൽ എന്നിവരും ഒരു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments