Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsരണ്ട് കുട്ടികള്‍ക്ക് അപൂര്‍വ രോഗം, ജീവിതം വഴിമുട്ടി, ദയാവധത്തിന് അനുമതി തേടി കോട്ടയത്തെ കുടുംബം

രണ്ട് കുട്ടികള്‍ക്ക് അപൂര്‍വ രോഗം, ജീവിതം വഴിമുട്ടി, ദയാവധത്തിന് അനുമതി തേടി കോട്ടയത്തെ കുടുംബം

കോട്ടയം: ദയാവധത്തിന് അനുമതി തേടി കോട്ടയത്തെ ഒരു കുടുംബം. താനങ്ങളുടെ മൂന്നു മക്കളില്‍ രണ്ടുപേർക്ക് അപൂർവ രോഗം ബാധിച്ചതോടെയാണ് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.children have a rare disease family seeks permission for euthanasia

കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാ‍ൻ ഒരുങ്ങുന്നത്.

മനു-സ്മിത ദമ്പതികളുടെ ഇളയ രണ്ടു കുട്ടികളായ സാന്‍ട്രിന്‍, സാന്റിനോ എന്നിവര്‍ അപൂര്‍വ രോഗബാധിതരാണ്. ഡല്‍ഹിയില്‍ നഴ്‌സുമാരായിരുന്നു ഇരുവരും. അപൂര്‍വരോഗം കുട്ടികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു.

വീടും സ്ഥലവും ഈട് വെച്ച് വായ്പ എടുത്തും സുമനസുകളുടെ സഹായത്തോടെയും ആയിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി ബുദ്ധിമുട്ടേറി. ഇതോടെ ജോലി തേടി ഇവര്‍ പലവാതിലുകളും മുട്ടി. എന്നാല്‍ ഫലമുണ്ടായില്ല.

പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെത്തുടർന്നു കൊഴുവനാല്‍ പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നല്‍കാൻ തീരുമാനിച്ചു.

പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാല്‍ ജോലി നല്‍കുന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്നു സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ്പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറർ ജോഷ്വ ചാക്കോ എന്നിവരും അറിയിച്ചു.

ഈ കുടുബത്തിന് ഉദാരമതികളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു;
9656384723

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments