Wednesday, July 3, 2024
spot_imgspot_img
HomeNewsKerala Newsമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

ചെന്നൈ: വാര്‍ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍(93) അന്തരിച്ചു.

1932 മാർച്ച് 12 ന് കൊല്ലം കായിക്കരയിൽ ജനിച്ച അദ്ദേഹം ദ ഹിന്ദു, ദ സ്റ്റേറ്റ്സ്മാൻ, ഡെക്കാൻ ഹെറാൾഡ്, പേട്രിയറ്റ്, യുഎൻഐ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ 70 വർഷത്തോളം പ്രവർത്തിച്ചു. നവഭാരതംപത്രം ഉടമ എ.കെ.ഭാസ്‌കറിൻ്റെയും മീനാക്ഷിയുടെയും മകനാണ്. അച്ഛനറിയാതെ അപരനാമത്തിൽ നവഭാരതത്തിൽ വാർത്തകൾ എഴുതിത്തുടങ്ങി.

1952-ൽ ദി ഹിന്ദുവിൽ സന്നദ്ധപ്രവർത്തകനായി. 14 വർഷം ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നിവയിൽ പ്രവർത്തിച്ചു. 1966ൽ ദേശീയ വാർത്താ ഏജൻസിയായ യുഎൻഐയിൽ ചേർന്നു. കൊൽക്കത്തയിലും കശ്മീരിലും യുഎന്ഐ ഓഫീസ് മാനേജരായിരുന്നു. കശ്മീർ സർക്കാരിനെതിരെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ബിആർപിക്കെതിരെ വധശ്രമം നടന്നിട്ടുണ്ട്.

1991-ൽ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിച്ചു. 1993 മുതൽ തിരുവനന്തപുരത്തും 2017 മുതൽ ചെന്നൈയിലും താമസിക്കുന്നു. 2014-ൽ കേരള സർക്കാരിൻ്റെ സ്വദേശുഭിമാനി കേസരി മാധ്യമ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. “ന്യൂസ്‌റൂം” എന്ന പേരിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചു. ഈ കൃതിക്ക് 2023-ലെ മികച്ച ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പത്രപ്രവർത്തകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുകയും മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യ രമ 2023 ഫെബ്രുവരിയിൽ മരിച്ചു. അവരുടെ ഏക മകൾ ബിന്ദു ഭാസ്‌കർ 2019-ൽ കാൻസർ ബാധിച്ച് മരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments