Monday, July 8, 2024
spot_imgspot_img
HomeCrime Newsവാഴയിലയിൽ തുളസിയിലയും പൂക്കളും, ഒപ്പം കോഴിമുട്ടയും ! ബ്ലോക്ക് അംഗത്തിന്‍റെ വീട്ടില്‍ കുടോത്രം വച്ചതായി പരാതി...

വാഴയിലയിൽ തുളസിയിലയും പൂക്കളും, ഒപ്പം കോഴിമുട്ടയും ! ബ്ലോക്ക് അംഗത്തിന്‍റെ വീട്ടില്‍ കുടോത്രം വച്ചതായി പരാതി : കേസെടുക്കാന്‍ വകുപ്പില്ല; പൊലീസ് എത്തി കൂടോത്ര വസ്തുക്കളുമായി മടങ്ങി

കൊച്ചി: തന്‍റെ വീട്ടില്‍ ആരോ കുടോത്രം വച്ചതായി പരാതിയുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരന്‍റെ വീട്ടിലാണ് സംഭവം.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സിജോയുടെ വീട്ടിലെത്തി കൂടോത്ര വസ്തുക്കളുമായി മടങ്ങി. എന്നാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് പറഞ്ഞത്.

വാഴയിലയില്‍ ഒരു കോഴിമുട്ട, തുളസിയിലയും പൂക്കളുമുണ്ട്. ഇലയിലാകെ മഞ്ഞള്‍പ്പൊടി വിതറിയിരിക്കുന്നു. ഇത് കൂടോത്രം തന്നെ. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരന്‍റെ വീട്ടുകാര്‍ക്ക് സംശയമൊട്ടുമില്ല. മതിലിനോട് ചേര്‍ന്നാണ് വീട്ടുകാര്‍ കൂടോത്രം കണ്ടത്.

തുടർന്ന് സിജോ പൊലീസിനെ വിവരം അറിയിച്ചു.
എന്നാൽ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാലും ബ്ലോക്ക് മെമ്ബറല്ലെ. ഞങ്ങള്‍ എത്തിയേക്കാമെന്ന് പറഞ്ഞ പൊലീസ് വൈകാതെ സിജോയുടെ മറ്റൂരിലുള്ള വീട്ടിലെത്തി. കേസെടുക്കാന്‍ വകുപ്പില്ലെങ്കിലും ഇതൊന്ന് ഒഴിവാക്കി തരണമെന്നായി സിജോ. ഒടുവില്‍ മനസില്ലാ മനസോടെ കൂടോത്ര വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടി. .

പാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി : തിരച്ചിൽ തുടരുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments