Thursday, February 22, 2024
spot_imgspot_img
HomeNewsകോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സിബിഎസ്ഇ ഐസിംസ് ഇ കേന്ദ്ര, നവേദയ വിദൃാലയങ്ങളുടെ സെൻട്രൽ സ്പോർട്...

കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സിബിഎസ്ഇ ഐസിംസ് ഇ കേന്ദ്ര, നവേദയ വിദൃാലയങ്ങളുടെ സെൻട്രൽ സ്പോർട് മീറ്റ് സമാപിച്ചു

സിബിഎസ്ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങളുടെ മൂന്നാമത് സംയുക്ത സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-24 സമാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അറുപത്തി ഒൻപത് കായികതാരങ്ങൾ പങ്കെടുത്തു. central sports meet news

സംസ്ഥാന സ്പോർട്സ് കൗൺസിലും , കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായിട്ടാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ചെയർമാനായും, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും സെൻട്രൽ സ്കൂൾ പ്രതിനിധികളും ചേർന്ന സമിതിയുടെ നേതൃത്വത്തിൽ 2023 നവംബർ 25 നോടകം തന്നെ ജില്ലാതല മത്സരങ്ങൾ നടത്തി.

ഇടുക്കിയിൽ വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് കാലിക്കറ്റ് വെച്ച് നടന്ന സെൻട്രൽ സ്കൂൾസ് മീറ്റിൽ പങ്കെടുത്തത്.

ഒന്നാം ദിവസം ഇനാഗുറൽ ഫംഗ്ഷനോട് അനുബന്ധിച്ച് നടന്ന 14 ജില്ലകളുടെ മാർച്ച് പാസ്റ്റിൽ ഇടുക്കി ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം നടന്ന പൊതു ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട മലപ്പുറം MP ഡോക്ടർ എം .പി അബ്ദുസമദ് സമദാനിയുടെ കയ്യിൽ നിന്നും ഇടുക്കി ജില്ലാ ടീം ട്രോഫി ഏറ്റുവാങ്ങി.

ഇടുക്കി ജില്ലാ ടീമിന് ഫാദർ. ഡോക്ടർ രാജേഷ് ജോർജ് സി എം ഐ,( പ്രിൻസിപ്പൽ, വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂൾ അടിമാലി), ശ്രി. അനിൽകുമാർ എം (വൈസ് പ്രിൻസിപ്പാൾ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ കുമാരമംഗലം, തൊടുപുഴ) എന്നിവരുടെ നേതൃത്വത്തിൽ ശ്രീ പ്രിൻസ് ജെ ( ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ), ശ്രീമതി അഞ്ചുമോൾ( ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, വിശ്വദീപ്തി പബ്ലിക് സ്കൂൾ ) എന്നിവർ ടീമിന്റെ പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ കോഡിനേറ്റ് ചെയ്തു.

ഇടുക്കിയെ പ്രതിനിധീകരിച്ച് 9 സ്കൂളുകൾ മീറ്റിൽ അണിനിരന്നു. മാർച്ച്‌ പാസ്റ്റിൽ, വിശ്വദീപ്തി പബ്ലിക് സ്കൂൾ അടിമാലി, ദ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ തൊടുപുഴ, ജയ് മാത പബ്ലിക് സ്കൂൾ മറയൂർ, സരസ്വതി വിദ്യാനികേതൻ കൊടയത്തൂർ ,ജയറാണി പബ്ലിക് സ്കൂൾ തൊടുപുഴ,ഡി പോൾ പബ്ലിക് സ്കൂൾ തൊടുപുഴ, സെന്റ് പയസ്
ഇംഗ്ലീഷ് സ്കൂൾ കുട്ടിക്കാനം, ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ മുട്ടം, ജവഹർ നവോദയ വിദ്യാലയ എന്നീ വിദ്യാലയങ്ങൾ പങ്കെടുത്തു.

പെൺകുട്ടികളുടെ അണ്ടർ-19, 1500 മീറ്റർ വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിലെ റോസ് മിസ്റ്റിക്ക ഷൈസ് ആദ്യ സ്വർണം കരസ്ഥമാക്കി.ഇതേ സ്കൂളിലെ ലാവിഷ് ശൗധരി അണ്ടർ-14, 800 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജയ് മാതാ പബ്ലിക് സ്കൂളിലെ ജുവനിറ്റാ ജിതേഷ് അണ്ടർ-14 ഗേൾസ് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിശ്വദീപ്തി പബ്ലിക് സ്കൂളിലെ ഗൗരി നന്ദന എസ് അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിലെ 800 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 17 ബോയ്സ് ലോങ്ങ് ജംപിൽ ഡി പോൾ പബ്ലിക് സ്കൂളിലെ ഫ്രാൻസിസ് മൈലാടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി അണ്ടർ 14-ബോയ്സ് (4×100)റിലേയിൽ ജയ് മാതാ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ-19 പെൺകുട്ടികളുടെ 4×400 മീറ്റേഴ്സ് റിലേയിൽ വിശ്വദീപ്തി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments