Monday, July 8, 2024
spot_imgspot_img
HomeNewsകത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖൃത്തിൽ സമുദായത്തിന് സംഭാവനകൾ നല്കിയ മഹദ് വൃക്തികളെയും എസ്എസ്എൽസി പ്ലസ്ടു...

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖൃത്തിൽ സമുദായത്തിന് സംഭാവനകൾ നല്കിയ മഹദ് വൃക്തികളെയും എസ്എസ്എൽസി പ്ലസ്ടു പരീക്ഷിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളയും ആദരിച്ചു

ചങ്ങനാശ്ശേരി: കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖൃത്തിൽ സമുദായത്തിന് നിസ്തുലമായ സംഭാവനകൾ നല്കിയ മഹദ് വൃക്തികളെയും എസ്എസ്എൽസി പ്ലസ്ടു പരീക്ഷിൽ ഉന്നത വിജയം നേടിയ വിദൃാർത്ഥികളയും ആദരിച്ചു.Catholic Congress Changanassery Archdiocese

എസ്ബി കോളേജിലെ കാവുകാട്ട് ഹാളിൽ നടന്ന പ്രതിഭാസംഗമം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ ആരോഗൃ വിദൃാഭൃാസ മേഖലക്ക് ക്രൈസ്തവ സഭകൾ പ്രധാനമായും കത്തോലിക്കാ സഭ നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാനാവില്ലന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിലൂടെ ഉന്നത വിജയം നേടുന്നതോടൊപ്പം സതൃവും നീതിയും പരസ്പരം സഹായിക്കുവാനുള്ള മനോഭാവവും കൂടിചേർന്നാലേ ഒരു വൃക്തി നല്ല പൗരനാവുകയുള്ളുവെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടികാട്ടി

അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റൃൻ ചാമക്കാല ആമുഖപ്രഭാഷണം നടത്തി. പ്രസിഡണ്ട് ബിജു സെബാസ്റ്റൃൻ അധൃക്ഷനായിരുന്നു.ജോബ് മൈക്കിൾ എം എൽഎ, ഗ്ലോബൽ പ്രസിഡണ്ട് ബിജു പറയനിലം, ബിനു ഡോമിനിക്, ജോയൽ ജോൺ റോയി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ആരോഗൃ സാമൂഹിക സേവന മേഖലകളിൽ സമുദായത്തിന് മഹനീയ സംഭാവനകൾ നല്കിയ പ്രവാസി മലയാളിയും സംരംഭകയുമായ അന്നമ്മ ട്രൂബ് വയലുങ്കൽ, പിസി കുരൃൻ പൂങ്കോട്ടയിൽ എന്നിവരെ ആർച്ച് ബിഷപ്പ് പെരുന്തോട്ടം ആദരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments