Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് കിംസ് ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീ പിടിച്ചു

കോട്ടയത്ത് കിംസ് ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീ പിടിച്ചു

കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശിയായ കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പടർന്നത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.car caught fire in kottayam

കാറില്‍നിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തിവെക്കുകയും ചെയ്തു. പെട്ടന്ന് തീ ആളിപടരുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.

വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർപൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments