Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവർക്കലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

വർക്കലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വർക്കല-കളറ റൂട്ടിലോടുന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് ബസ് അപകടത്തിൽപെടുകയായിരുന്നു.

ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴു യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയായത് കൊണ്ട് റോഡിൽ വഴക്കൽ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments