Monday, July 8, 2024
spot_imgspot_img
HomeNewsബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ്; 44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ്,ഹൈക്കോടതി അഞ്ച് ഡയറക്ടര്‍മാരുടെ...

ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ്; 44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ്,ഹൈക്കോടതി അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

കൊച്ചി: ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസില്‍ ഹൈക്കോടതി അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് സഹകരണ സംഘത്തില്‍ നടന്നത് എന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് തന്നെ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.

BSNL Employees Society Scam, 44 crores 14 lakhs irregularities were found, High Court rejects anticipatory bail plea of ​​five directors

സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണന്‍, അനില്‍കുമാര്‍ കെ എ, പ്രസാദ് രാജ്, മിനി മോള്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും തങ്ങൾക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും പ്രതികള്‍ വ്യക്തമാക്കി. എന്നാല്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് സഹകരണ സംഘത്തില്‍ നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടത്തേണ്ടത് ഉണ്ടന്നും ആയതിനാൽ ആരോപണത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിയാനാകില്ലെന്നും ഹൈക്കോടതി വിശദീകരിച്ചു.

പ്രതികൾക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്. കേസില്‍ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments