Monday, July 8, 2024
spot_imgspot_img
HomeNewsബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നിയമങ്ങള്‍ കുടുംബ ബന്ധങ്ങള്‍ക്ക് തിരിച്ചടി : കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്...

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നിയമങ്ങള്‍ കുടുംബ ബന്ധങ്ങള്‍ക്ക് തിരിച്ചടി : കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി

കുടുംബ ബന്ധങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസ നിയമം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി മുന്നറിയിപ്പ് നല്‍കുന്നു. പ്രഭു സഭയില്‍ സംസാരിക്കവെയാണ് ആര്‍ച്ച് ബിഷപ്പ് സര്‍ക്കാര്‍ നയത്തിന് നേരെ വിമര്‍ശനം ഉയര്‍ത്തിയത്. British government’s new visa rules hit family ties

കുടിയേറ്റത്തിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ ആശങ്ക സ്വാഭാവികമാണെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് കുടുംബത്തെ കൂടെ കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ വേതന പരിധി വര്‍ദ്ധിപ്പിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നും വ്യക്തമാക്കി.

കുടിയേറ്റം നിയന്ത്രിക്കുവാനുള്ള തീരുമാനത്തോട് യോജിക്കുമ്പോള്‍ തന്നെ പുതിയ നയം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് സമൂഹത്തിന്, പ്രത്യേകിച്ച് സാമൂഹ്യ ക്ഷേമ മേഖലയില്‍ വിദേശ തൊഴിലാളികള്‍ നല്‍കുന്ന സംഭാവനകള്‍ ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു. ശക്തമായ കുടുംബ ബന്ധങ്ങള്‍ നിലനിന്നാല്‍ മാത്രമെ സുസ്ഥിരതയുള്ള ഒരു സമൂഹം ഉണ്ടാകു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതിനിടെ, മുന്‍ ടോറി മിനിസ്റ്റര്‍ ഗവിന്‍ ബാര്‍വെല്ലും പുതിയ നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. തികച്ചും അധാര്‍മ്മികവും, കണ്‍സര്‍വേറ്റീവ് നയങ്ങള്‍ക്ക് വിരുദ്ധവുമാണ് പുതിയ തീരുമാനം എന്ന് അദ്ദേഹം തുറന്നടിച്ചു. ധനികര്‍ മാത്രമെ പ്രണയിക്കാവൂ എന്നും വിവാഹം കഴിക്കാവൂ എന്നും അനുശാസിക്കുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം പറയുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments