Monday, July 8, 2024
spot_imgspot_img
HomeNewsബ്രിട്ടൻ അധികാരമാറ്റത്തിലേക്ക്; സുനക് വീഴുന്നു, ലേബർ പാർട്ടിക്ക് ലീഡ്,ഔദ്യോഗിക ഫലം ഉടൻ

ബ്രിട്ടൻ അധികാരമാറ്റത്തിലേക്ക്; സുനക് വീഴുന്നു, ലേബർ പാർട്ടിക്ക് ലീഡ്,ഔദ്യോഗിക ഫലം ഉടൻ

ലണ്ടൻ: ബ്രിട്ടനിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നലെയായിരുന്നു ബ്രിട്ടനില്‍ വേട്ടെടുപ്പ്. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകൾ.britain to transition lead the conservative party a heavy blow for rishi sunak

650 സീറ്റുകളിൽ ലേബർ പാർട്ടി 410 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 131 സീറ്റുകളിൽ മാത്രമാണ് മുൻതൂക്കമുള്ളത്. ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും ഗ്രീൻ പാർട്ടി രണ്ട് സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.

സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments