Monday, July 8, 2024
spot_imgspot_img
HomeNewsപത്മജയെ ഗവര്‍ണറാക്കാൻ ബിജെപി; പിസി ജോർജിന് പദവി കിട്ടാക്കനിയോ?

പത്മജയെ ഗവര്‍ണറാക്കാൻ ബിജെപി; പിസി ജോർജിന് പദവി കിട്ടാക്കനിയോ?

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സോഷൃൽ മീഡിയ പ്രചരണം.BJP is ready make Padmaja as governor

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉടനെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പത്മജക്ക് നല്‍കിയിരിക്കുന്ന അനൗദ്യോഗിക ഉറപ്പ്. ഇക്കാര്യം പലതലങ്ങളില്‍ കേട്ടെന്ന് പത്മജയും ഇതിനോട് പ്രതികരിച്ചു. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ബിജെപിയില്‍ ഉണ്ടാകില്ലെന്നും തനിക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നുമാണ് പത്മജ പറയുന്നത്.

ചത്തീസ്ഗഢ് ഗവര്‍ണര്‍ വിശ്വഭൂഷണ ഹരിചന്ദന ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പദവി ഒഴിയാനിരിക്കുകയാണ്. ബിജെപിയിലേക്ക് ചേരാന്‍ പത്മജയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ അടക്കം പത്മജ സജീവമായിരുന്നു.സുരേഷ് ഗോപി വിജയിച്ചാൽ പത്മജക്ക് ഗവർണർ പദവി ഉറപ്പാണ്. അതേ സമയം ജനപക്ഷം എന്ന പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ച് അംഗത്വമെടുത്ത പിസി ജോർജിന് ഉറപ്പൊന്നും കിട്ടാത്തതിൽ കടുത്ത നിരാശയിലാണ് അദ്ദേഹമെന്ന് അറിയുന്നു.

പത്തനം തിട്ട സീറ്റ് മോഹിച്ചാണ് ജോർജ് തിടുക്കത്തിൽ ബിജെപിയിലെത്തിയത്. സീറ്റ് നല്കാതെ ബിജെപി ജോർജിനെ ചതിച്ചെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആക്ഷേപം. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും കുടിചേർന്ന് പത്തനം തിട്ടയിൽ തനിക്ക് ലഭിക്കേണ്ട സീറ്റ് വെട്ടി എകെ ആന്റണിയുടെ മകൻ അനിലിന് നല്കിയെന്നാണ് ജോർജിന്റെ ആരോപണം. വെള്ളാപ്പള്ളിയുമായി ജോർജ് ഇതിന്റെ പേരിൽ പോർവിളി നടത്തിയിരുന്നു.

ജോർജിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് രഹസൃമായി ചില ബിജെപി നേതാക്കളും സമ്മതിക്കുന്നത്.
വെള്ളാപ്പള്ളി നടേശനോടുള്ള പക കാരണം മകൻ തുഷാർ മത്സരിച്ച കോട്ടയത്ത് ജോർജ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാതെ ബഹിഷ്ക്കരണം പ്രഖൃാപിച്ച് മാറിനില്ക്കുകയായിരുന്നു.

തുഷാർ അനുനയത്തിന് ചെന്നതുമില്ല. അതും ജോർജിനെ ചൊടിപ്പിച്ചു. അനിൽ ആന്റണി ജോർജിനെ വീട്ടിലെത്തി സന്ദർശിച്ചതോടെ അദ്ദേഹത്തിന്റൊ പ്രചരണത്തിന് ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയം പ്രസ്ക്ലബിൽ മാധൃമങ്ങളെ കണ്ട ജോർജ് തുഷാറിനോടുള്ള വൈരാഗൃം മറച്ചുവച്ചില്ല.

കോട്ടയത്ത് ആരു ജയിക്കുമെന്ന ചോദൃത്തിന് കോട്ടയത്ത് കെഎം ജോർജിന്റെ മകൻ വിജയിക്കുമെന്നും വെള്ളാപ്പള്ളിയുടെ മകൻ മൂന്നാം സ്ഥാനത്താകുമെന്നും പരിഹസിച്ചു.

എന്തായാലും ജോർജിന്റെ ബിജെപിയിലെ രാഷ്ട്രീയ ഭാവി വെള്ളാപ്പള്ളിയും പിണറായിയും തുഷാറും തീരുമാനിക്കുമെന്നാണ് ബിജെപി പ്രാദേശിക നേതാക്കളുടെ പിന്നാമ്പുറ സംസാരം.ദേശീയ നൃനപക്ഷ കമ്മീഷൻ അംഗം എന്ന പദവിയെങ്കിലും ലഭിച്ചില്ലങ്കിൽ ജോർജ് ബിജെപിയിൽ നിന്ന് പിണങ്ങി മാറാനാണ് സാധൃത.മണിപ്പൂർ ഗവർണർ സ്ഥാനമാണ് ജോർജ് നോട്ടമിടുന്നത്. അക്കാരൃത്തിൽ ഉറപ്പ് ലഭിച്ചിട്ടുമില്ല.

പത്മജക്ക് ഗവർണർ പദവി കൊടുത്ത് തനിക്ക് പ്രധാന സ്ഥാനം ലഭിച്ചില്ലങ്കിൽ ജോർജ് ബിജെപിയിൽ കലാപത്തിനിറങ്ങുമെന്ന് ഉറപ്പാണ്. അതേസമയം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുമായും ജോർജ് അകൽച്ചയിലാതും ബിജെപിയിലെ ജോർജിന്റെ നില ഭദ്രമല്ലന്നാണ് സൂചനകൾ.

സജി മഞ്ഞകടമ്പന്റെ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിക്ക് എൻഡിയയിൽ അംഗത്വം കൊടുക്കാൻ എൻഡിഎ കൺവീനർ കൂടിയായ തുഷാർ പ്രതേൃക താല്പരൃമെടുക്കുന്നതും ജോർജിനെ പ്രകോപിച്ചിട്ടുണ്ട്. ബിജെപി ഘടകകക്ഷി നേതാവാക്കി കത്തോലിക്കാ സഭയുമായി അടുത്ത ബന്ധമുള്ള സജിക്ക് പ്രാധാനൃം കൊടുക്കുന്നത് തന്റെ സാധൃതകളെ വെട്ടാനാണന്ന് ജോർജ് ഭയപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments