Monday, July 8, 2024
spot_imgspot_img
HomeNewsIndiaഅയോധ്യ കാവിക്കോട്ടയിൽ വിള്ളൽ; അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി പിന്നോട്ട്,

അയോധ്യ കാവിക്കോട്ടയിൽ വിള്ളൽ; അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി പിന്നോട്ട്,

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്ന് ബിജെപി വോട്ട് ലീഡ് തുടക്കം തന്നെ പിന്നോട്ട്. രാംമന്ദിർ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർഥി ലല്ലു സിങ്ങാണ് ജനവിധി തേടുന്നത് . രണ്ടുമണിക്കൂറിലേറെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ലാൽ സിങ്ങിൻ്റെ ലീഡ് നില പിന്നിലാണ്. എസ് പി സ്ഥാനാർത്ഥി അവദേശ് പ്രസാദാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ഒമ്പത് തവണ എംഎൽഎയായ അവദേശ് പ്രസാദ് 4,951 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നിൽക്കുന്നത്. 4269 വോട്ടുകളാണ് ലാൽ സിംഗിന് ഇതുവരെ ലഭിച്ചത്.

കോൺഗ്രസ്-സമാജ്‌വാദി സഖ്യം ഉത്തർപ്രദേശിലെ ബിജെപി കോട്ടകൾ തകർക്കുന്നതാണ് ആദ്യ കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബിജെപി 35 സീറ്റുകളിലും കോൺഗ്രസ്-സമാജ്‌വാദി സഖ്യം 42 സീറ്റുകളിലും മുന്നിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments